|    Dec 17 Mon, 2018 6:33 am
FLASH NEWS
Home   >  Todays Paper  >  page 7  >  

160 പാക് സായുധര്‍ നുഴഞ്ഞുകയറാന്‍ കാത്തുനില്‍ക്കുന്നതായി കരസേന

Published : 12th November 2018 | Posted By: kasim kzm

ജമ്മു: പാകിസ്താനില്‍ നിന്നുള്ള 160 സായുധര്‍ നിയന്ത്രണരേഖ കടക്കാന്‍ തയ്യാറെടുക്കുന്നതായി ഉന്നത കരസേനാ ഉദ്യോഗസ്ഥന്‍. നഗ്രോട്ട കേന്ദ്രമായുള്ള വൈറ്റ് നൈറ്റ് സേനാ ദളത്തിന്റെ ക്യാപ്റ്റനായ ലഫ്. ജനറല്‍ പരംജിത് സിങാണ് പാക് പിന്‍തുണയുള്ള സായുധര്‍ രാജ്യത്തേക്കു നുഴഞ്ഞുകയറാന്‍ തയ്യാറെടുക്കുന്നതായി അറിയിച്ചത്.
140 മുതല്‍ 160 വരെ സായുധര്‍ വിവിധ മാര്‍ഗങ്ങളിലൂടെ സംസ്ഥാനത്തേക്ക് കടക്കാനാണ് തയ്യാറെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാക് സൈന്യവും ഐഎസ്‌ഐയും സായുധാക്രമണ പദ്ധതിയില്‍ മാറ്റം വരുത്തുന്നില്ല. മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങള്‍ നേക്കി അതിര്‍ത്തി നുഴഞ്ഞുകടക്കാന്‍ പാകിസ്താനില്‍ നിന്നുള്ളവര്‍ ശ്രമിക്കാറുണ്ടെന്നും ഇന്ത്യന്‍ സേനയുടെ ജാഗ്രത കാരണം ഇത് തടയുന്നുണ്ടെന്നും ലഫ്. ജനറല്‍ പരംജിത് സിങ് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss