|    Dec 12 Tue, 2017 7:54 pm
FLASH NEWS

16 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍

Published : 22nd November 2016 | Posted By: SMR

കണ്ണൂര്‍: കണ്ണില്‍ മുളകുപൊടി വിതറി ട്രെയിന്‍യാത്രികന്റെ 16 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ പിടിയില്‍. കണ്ണൂര്‍ കുഞ്ഞിപ്പള്ളി ലിജില്‍ നിവാസില്‍ പി ലിജില്‍ (23), കുഞ്ഞിപ്പള്ളി ഫാത്തിമാസില്‍ കെ പി മസീഫ്(23)എന്നിവരെയാണ് റെയില്‍വേ പോലിസ് അറസ്റ്റ് ചെയ്തത്. 2015 മെയ് 26ന് വൈകീട്ട് നാലോടെ കണ്ണൂര്‍ റെയില്‍വേ സ്റ്റഷനിലാണ് കേസിനാസ്പദമായ സംഭവം. രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ട കണ്ണൂരില്‍നിന്ന് മംഗലാപുരം വഴി യശ്വന്ത്പൂരിലേക്കു പോവുന്ന തീവണ്ടിയിലെ യാത്രക്കാരനാണ് കവര്‍ച്ചയ്ക്കിരയായത്. എന്‍ജിനോടു ചേര്‍ന്ന ജനറല്‍ കംപാര്‍ട്ടുമെന്റില്‍ ഇരിക്കുകയായിരുന്ന മംഗലാപുരം ബണ്ട്വാല്‍ സ്വദേശിയും ഡെക്കാന്‍ പ്ലാസ്റ്റിക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സെയില്‍സ് എക്‌സിക്യുട്ടീവുമായ ജയതീര്‍ഥയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ്് 16 ലക്ഷം രൂപ കവരുകയായിരുന്നു. കണ്ണൂരില്‍നിന്നും പരിസരപ്രദേശങ്ങളില്‍നിന്നും കലക്ഷനെടുത്ത ശേഷം മംഗലാപുരത്തേക്ക് മടങ്ങുകയായിരുന്നു. ജയതീര്‍ഥയെ സംഘം നേരത്തെ തന്നെ പിന്തുടര്‍ന്നിരുന്നു. പണം തട്ടിയെടുത്ത ശേഷം പ്രസ്‌ക്ലബ് റോഡ് വഴി പഴയ ബസ്്സ്റ്റാന്റ് ഭാഗത്തേക്കാണ് പ്രതികള്‍ രക്ഷപ്പെട്ടത്. റെയില്‍വേ സ്റ്റേഷനില്‍ സിസിടിവി കാമറ ഇല്ലാത്തതിനാല്‍ കവര്‍ച്ചാ സംഘത്തെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ റെയില്‍വേ പോലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ കുടുങ്ങുകയായിരുന്നു. പിടിയിലായ രണ്ടുപേര്‍ക്കു പുറമെ സംഭവത്തില്‍ മറ്റു ചിലര്‍കൂടി ഉള്‍പ്പെട്ടതായി സംശയമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക