Kottayam Local

16 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് പിടിയില്‍



ചങ്ങനാശ്ശേരി: വീടു കേന്ദ്രീകരിച്ച് വിദേശമദ്യ വില്‍പ്പന നടത്തിവന്ന യുവാവ് ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ പിടിയില്‍. തെങ്ങണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയ്ക്കു സമീപം നബീസ് മന്‍സിലില്‍ കെ ഷെജീറി(48)നെയാണ് വീട്ടില്‍ നിന്ന് 16 ലിറ്റര്‍ വിദേശ മദ്യവുമായി അറസ്റ്റ് ചെയ്തത്.മിലിട്ടറി ജീവനക്കാരനായ സഹോദരനു ലഭിക്കുന്ന കോട്ടയുടെ മറവില്‍ ഗോവയില്‍ നിന്നും മാഹിയില്‍ നിന്നും മദ്യമെത്തിച്ച് വില്‍പ്പന നടത്തിയ വരികയായിരുന്നു ഇയാളെന്ന് പോലിസ് പറഞ്ഞു. 800 രൂപ വിലയ്ക്കു വാങ്ങുന്നവ 1500 മുതല്‍ 1800 രൂപ വരെയ ഈടാക്കിയാണ് വില്‍പ്പന നടത്തി വന്നിരുന്നത്. ഒന്നര വര്‍ഷത്തോളമായി ഇയാള്‍ വിപണനം ആരംഭിച്ചിട്ടെന്നും പോലിസ് പറഞ്ഞു. വീട്ടില്‍ പ്രായമുള്ള മാതാവ് മാത്രമാണ് ഉള്ളത്. നാട്ടുകാര്‍ കോട്ടയം ജില്ലാ പോലിസ് ചീഫിനു നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഒരാഴ്ചയായി ആന്റി ഗുണ്ടാ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു ഷെജീര്‍. ഒന്നാം തിയ്യതിയായ ഇന്നലെ ബിവറേജസ്  ഔട്ട് ലെറ്റുകള്‍ അവധിയായതിനാല്‍ വില്‍പ്പന തകൃതിയായി നടക്കുന്നെന്നും വിവരം ലഭിച്ചു. ചൊവാഴ്ച 30 ലിറ്ററോളം വില്‍പ്പനം നടത്തിയതായിട്ടാണ് പറയുന്നത്. രഹസ്യ ഗോഡൗണില്‍ മദ്യം സൂക്ഷിച്ചു വച്ചു തീരുന്നത് അനുസരിച്ച് വീട്ടില്‍ എത്തിച്ചാണ് വില്‍പ്പന നടത്തുന്നതെന്നും പോലിസ് പറഞ്ഞു. ജില്ലാ പോലിസ് മേധാവി മുഹമ്മദ് റഫീക്കിന്റെ നിര്‍ദേശാനുസരണം ചങ്ങനാശ്ശേരി ഡിവൈഎസ്പി ആര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ വാകത്താനം സിഐ പി വി മനോജ്കുമാര്‍, ആന്റി ഗുണ്ടാ സ്‌ക്വാഡിലെ കെ കെ റെജി, അന്‍സാരി,മണികണ്ഠന്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it