|    Jan 17 Tue, 2017 10:52 pm
FLASH NEWS

16കാരിയെ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ റാഞ്ചി

Published : 17th February 2016 | Posted By: SMR

പനാജി: ഗോവയില്‍ 16കാരിയെ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയി. പോര്‍വൊറിം മേഖലയില്‍ നിന്നു തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ മണിക്കൂറുകള്‍ക്കു ശേഷം പോലിസ് രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഷബീര്‍ ബാബാ സാഹിബ് സഈദ് (21), പ്രായപൂര്‍ത്തിയാവാത്ത മറ്റൊരാള്‍ എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാവാത്ത ആളെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചതായി ഗോവ പോലിസ് അറിയിച്ചു. കോളജിലേക്കു പുറപ്പെട്ട പെണ്‍കുട്ടിയെ കാറിലെത്തിയ പ്രതികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നെന്ന് പോര്‍വൊറിം പോലിസ് ഇന്‍സ്‌പെക്ടര്‍ ജിഖ്ബ ദാല്‍വി അറിയിച്ചു. മൂന്നു മണിക്കൂറിനുള്ളില്‍ കുട്ടിയെ മോചിപ്പിച്ചെന്ന് പോലിസ് പറഞ്ഞു.
പെണ്‍കുട്ടിയെ ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കയച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക