|    Jun 25 Mon, 2018 10:47 pm
FLASH NEWS

16കാരിയെ പീഡിപ്പിച്ച മധ്യവയസ്‌കനും ഒത്താശ ചെയ്ത ഭാര്യയും അറസ്റ്റില്‍

Published : 3rd May 2017 | Posted By: fsq

 

നെടുങ്കണ്ടം: പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കരുണാപൂരം തുണ്ടുപുരയിടത്തില്‍ കുഞ്ഞുമോന്‍ എന്ന പീലീപ്പോസ് (52) ആണ് പിടിയിലായത്. പീഡിപ്പിക്കാന്‍ ഒത്താശ ചെയ്ത പ്രതിയുടെ ഭാര്യ ലൈസാമ്മ (45)യെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു വര്‍ഷമായി പ്രതി പെണ്‍കുട്ടിയെ ബലാല്‍ക്കാരമായി പീഡിപ്പിച്ചിവരികയായിരുന്നെന്ന് അന്വേഷണസംഘം കണ്ടെത്തി. പ്രതിയും പ്രതിയുടെ ഭാര്യയും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ പെണ്‍കുട്ടി വിവരങ്ങള്‍ പുറത്ത് പറഞ്ഞിരുന്നില്ല. ആറുമാസം ഗര്‍ഭിണിയാണ് പത്താം ക്ലാസ് ഫലം കാത്തിരിക്കുന്ന പെണ്‍കുട്ടി. മകളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാവ് കുട്ടിയെ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് മാതാപിതാക്കളും വിവരങ്ങള്‍ അറിഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ വിവരം കമ്പംമെട്ട് പോലിസില്‍ അറിയിച്ചു. വിശദമായി കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് പെണ്‍കുട്ടി ഒരു വര്‍ഷമായി പീഡനത്തിന് ഇരയായിരുന്നതായി പോലിസിനു മനസിലായത്. പെണ്‍കുട്ടിയുടെ വീടിനു സമീപത്താണ് പ്രതി താമസിച്ചിരുന്നത്. ഇവരുടെ വീട്ടില്‍ പെണ്‍കുട്ടി എപ്പോഴുമെത്തിയിരുന്നു. കുട്ടി രണ്ടുമാസം ഗര്‍ഭിണിയായിരുന്ന സമയത്ത് പ്രതിയും പ്രതിയുടെ ഭാര്യയും വിവരം മനസിലാക്കിയിരുന്നു. പെണ്‍കുട്ടി പഠിക്കുന്ന ക്ലാസിലെ വിദ്യാര്‍ഥികളുടെ ആരുടെയെങ്കിലും പേര് പറയണമെന്നും പ്രതിയുടെ ഭാര്യ നിരന്തര സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതിനിടയിലാണ് സംഭവം പുറത്തായത്. പ്രതിയുടെ രണ്ടാം ഭാര്യയാണ് ലൈസാമ്മ. അദ്യ വിവാഹത്തിലെ ഭാര്യയും മകനും വര്‍ഷങ്ങള്‍ക്ക് പ്രതിയുടെ നിരന്തര പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തിരുന്നതായും അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. നെടുങ്കണ്ടം സിഐ റെജി കുന്നിപ്പറമ്പന്‍, എഎസ്‌ഐ സി ഡി മനോജ്, സിജു ലൂക്കോസ്, ഷാനവാസ്ഖാന്‍, ഹോംഗാര്‍ഡ് തോമസ്, വനിത പോലിസുകാരായ റസിയ, രേവതി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss