|    Aug 18 Fri, 2017 10:01 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

16കാരനെ തിരഞ്ഞെടുത്ത വാര്‍ത്ത നിഷേധിച്ച് ഗൂഗ്ള്‍

Published : 3rd August 2017 | Posted By: fsq

 

ചണ്ഡീഗഡ്: ചണ്ഡീഗഡിലെ പതിനാറു വയസ്സുകാരന് ഗൂഗ്ള്‍ പ്രതിവര്‍ഷം 1.44 കോടി രൂപയുടെ ജോലി നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് ഗൂഗ്ള്‍. ചണ്ഡീഗഡിലെ സര്‍ക്കാര്‍ സ്‌കൂളിലെ പന്ത്രണ്ടാംക്ലാസ് വിദ്യാര്‍ഥിയാണ് ഹര്‍ഷിത് ശര്‍മ. മാസംതോറും 12 ലക്ഷം രൂപ ശര്‍മയ്ക്ക് പ്രതിഫലം നല്‍കുന്ന ജോലി ഗൂഗ്ള്‍ നല്‍കിയതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഗൂഗ്ള്‍ ഗ്രാഫിക് ഡിസൈനറായിട്ടാണ് ജോലി എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍, തങ്ങളുടെ ഉദ്യോഗാര്‍ഥികളുടെ പട്ടികയില്‍ ഹര്‍ഷിത് ശര്‍മയുടെ പേരില്ല എന്ന് ഗൂഗ്ള്‍ അറിയിച്ചു. സ്‌കൂളുകളില്‍നിന്നു കുട്ടികളെ ഇങ്ങനെ ജോലിക്കായി തിരഞ്ഞെടുക്കാറില്ലെന്നും ഗൂഗ്ള്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക