16ന് വ്യാപാരി പണിമുടക്ക്

കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഈ മാസം 16ന് സംസ്ഥാനവ്യാപകമായി കടകളടച്ച് പണിമുടക്കും. വ്യാപാര-വ്യവസായ മേഖലയെ ഇല്ലാതാക്കുന്ന സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ചാണു സമരം. അന്നു വൈകീട്ട് മൂന്നിന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഒരു ലക്ഷം വ്യാപാരികള്‍ പങ്കെടുക്കുന്ന സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ നടക്കും. കെട്ടിട ബില്ല് ഉടന്‍ നടപ്പാക്കുക, ബില്ല് പ്രാബല്യത്തില്‍ വരുന്നതുവരെ കട ഒഴിപ്പിക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിപ്പിക്കുക, പോലിസിനെ ഉപയോഗിച്ചുള്ള കടപരിശോധന ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നതായി സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it