Flash News

16കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; വീട്ടമ്മയും മകനും അറസ്റ്റില്‍

16കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; വീട്ടമ്മയും മകനും അറസ്റ്റില്‍
X


കൊണ്ടോട്ടി: 16കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ അമ്മയും മകനും അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ കോഴിക്കോട് ഓമശ്ശേരി വേനപ്പാറ കല്ലറക്കാപറമ്പ് മൂലക്കടവത്ത് ഷിബിന്‍(19), അമ്മ ആനന്ദം (45)എന്നിവരെയാണ് കൊണ്ടോട്ടി സിഐ എം മുഹമ്മദ് ഹനീഫ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ 13 നാണ് കൊണ്ടോട്ടി സ്വദേശിയായ പെണ്‍കുട്ടിയെ കാണാതായതായി അച്ഛന്‍ പോലിസില്‍ പരാതി നല്‍കിയത്. പോലിസ് അന്വേഷണത്തിനിടെയാണ് ഇവര്‍ പരപ്പനങ്ങാടിയില്‍ എത്തിയതായി വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ശനിയാഴ്ച രാവിലെയാണ് പരപ്പനങ്ങാടിയിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് പ്രതികളെയും പെണ്‍കുട്ടിയെയും പോലിസ് കണ്ടെത്തിയത്.പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇതിന് മകന് അമ്മ ഒത്താശ ചെയ്തു കൊടുത്തതായി പോലിസ് പറഞ്ഞു.പെണ്‍കുട്ടിയെ അറസ്റ്റിലായ അമ്മയും മകനും ചേര്‍ന്ന് പറശ്ശിനിക്കടവ്, ചോറ്റാനിക്കര എന്നിവിടങ്ങളില്‍ കൊണ്ടുപോയതായി പോലിസ് കണ്ടെത്തി. ഷിബിനെതിരേ പോക്‌സോ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടു പേര്‍ക്കെതിരേയും കോടഞ്ചേരി പോലിസ് സ്‌റ്റേഷനില്‍ സമാന രീതിയിലുള്ള കേസ് നിലവിലുണ്ട്. താമരശ്ശേരി ഡിവൈഎസ്പിയാണ് ഈ കേസ് അന്വേഷിക്കുന്നത്.
Next Story

RELATED STORIES

Share it