thrissur local

16ഓളം വീടുകളില്‍ വെള്ളം കയറി; തൃശൂര്‍ ജില്ലയിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷം

ചാവക്കാട്/വാടനാപ്പള്ളി: മണ്‍സൂന്‍ ശക്തമായതോടെ ജില്ലയിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായി തുടരുന്നു. കടല്‍ മീറ്ററുകളോളം കരകയറിയതിനെ തുടര്‍ന്ന് 15ഓളം വീടുകളില്‍ വെള്ളം കയറി. ചാവക്കാട് അകലാട് നാലംകല്ല്, വാടനപ്പള്ളിയിലെ ഏങ്ങണ്ടിയൂര്‍ ഏത്തായ്, പൊക്കുളങ്ങര ബീച്ചുകളിലാണ് കടല്‍ക്ഷോഭം ശക്തമായിട്ടുള്ളത്. നാലാംകല്ലില്‍  15ഓളം വീടുകളില്‍ വെള്ളം കയറി. ഇന്നലെ ഉച്ചക്ക് ഒന്നോടേയാണ് കടല്‍ ക്ഷോഭം അനുഭവപ്പെട്ടത്. തിരമാലകള്‍ കരയിലേക്ക് ആഞ്ഞടിച്ചതോടെ തീരദേശവാസികള്‍ പരിഭ്രാന്തിയിലായി. പല വീടുകളിലേക്കു കടല്‍ വെള്ളം ഇരച്ചു കയറി. പലരും ബന്ധു വീടുകടല്‍ക്ഷോഭം പ്രതിരോധിക്കാന്‍ കരിങ്കല്‍ ഭിത്തി നിര്‍മിച്ചിട്ടില്ലകളിലേക്ക് താമസം മാറ്റി. അകലാട് നാലാംകല്ല് കുന്നത്ത് ഹംസ, ഞാരങ്ങാട്ട് വളപ്പില്‍ അലി, മുക്കിലപ്പീടികയില്‍ മൊയ്തു, മുക്കിലപ്പീടികയില്‍ കരീം, മുക്കിലപ്പീടികയില്‍ ഷെമീര്‍, തെരുവില്‍ അഷറഫ്, തറയില്‍ സുധീര്‍ തുടങ്ങിയവരുടേതടക്കം  വീടുകള്‍ വെള്ളത്തിലായി. ഈ മേഖലയില്‍ കടല്‍ക്ഷോഭം പ്രതിരോധിക്കാന്‍ കരിങ്കല്‍ ഭിത്തി നിര്‍മിച്ചിട്ടില്ല. നേമ്പുതുറക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടേയായിരുന്നു കടല്‍ക്ഷോഭം. എടക്കഴിയൂര്‍ പഞ്ചവടിയിലും നേരിയ തോതില്‍ കടല്‍ക്ഷോഭം അനുഭവപ്പെട്ടു.  ഏത്തായ് ബീച്ചില്‍ തകര്‍ന്ന കടല്‍ഭിത്തിയും കടന്ന് കടല്‍വെള്ളം മീറ്ററുകളോളം അകലെ കരയിലേക്ക് ഒഴുകിയെത്തി. ഏത്തായ് ബീച്ച് ഈച്ചരന്‍ ഉണ്ണികൃഷ്ണന്റെ വീടിന് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടു. ഒട്ടേറെ തെങ്ങുകള്‍ കഴിഞ്ഞ ദിവസമുണ്ടായ കടല്‍ക്ഷോഭത്തില്‍ കടപുഴകി വീണിരുന്നു. കടല്‍ക്ഷോഭത്തില്‍ വീട് ഭാഗികമായി തകര്‍ന്നതിനെ തുടര്‍ന്ന് നമ്പി ഹരിദാസിന്റെ കുടുംബം സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. കാലവര്‍ഷം ശക്തമാകുന്നതോടെ ഏത്തായ് ബീച്ചിലെ 12 വീടുകളെ കടല്‍ക്ഷോഭം സാരമായി ബാധിക്കും. കടല്‍ക്ഷോഭത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ ഇനിയും തയ്യാറായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it