|    Sep 26 Tue, 2017 12:50 pm
Home   >  Todays Paper  >  Page 1  >  

Published : 2nd December 2016 | Posted By: SMR

ന്യൂഡല്‍ഹി: നോട്ടുകള്‍ അസാധുവാക്കിയതിനെത്തുടര്‍ന്നുളവായ സാമ്പത്തികസ്ഥിതി വിലയിരുത്താന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെയും ധനകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും വിളിപ്പിക്കാന്‍ പിഎസി (പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി) തീരുമാനിച്ചു. പട്ടേലിനെ കൂടാതെ ധനകാര്യ സെക്രട്ടറി അശോക് ലവാസ, സാമ്പത്തികകാര്യ സെക്രട്ടറി ശക്തി കാന്തദാസ് എന്നിവരെയും അടുത്തമാസം വിളിച്ചുവരുത്താന്‍ ഐകകണ്‌ഠ്യേനയാണു തീരുമാനിച്ചതെന്നും സമിതി ചെയര്‍മാനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ വി തോമസ് അറിയിച്ചു. ജനുവരി ആദ്യത്തെയോ രണ്ടാമത്തെയോ ആഴ്ച ഇവരെ വിളിപ്പിക്കും. ആര്‍ബിഐ ഗവര്‍ണറുടെ സൗകര്യം കണക്കിലെടുത്തായിരിക്കും കൃത്യമായ തിയ്യതി നിശ്ചയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. നോട്ട് റദ്ദാക്കിയതിനു ശേഷം മൊത്തം ആഭ്യന്തര ഉല്‍പാദന (ഡിജിപി)ത്തില്‍ ഇടിവു സംഭവിക്കുമെന്നാണു വിലയിരുത്തല്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക