|    Aug 18 Fri, 2017 12:46 am
FLASH NEWS
Home   >  Todays Paper  >  page 7  >  

15,000 കിലോമീറ്റര്‍ പ്രകൃതി വാതക പൈപ്പ്‌ലൈന്‍ കൂടി : കേന്ദ്രം

Published : 3rd August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്തെ പ്രകൃതി വാതകത്തിന്റെ ലഭ്യത വര്‍ധിപ്പിക്കുന്നതിനായി 15,000 കിലോമീറ്റര്‍ പ്രകൃതി വാതക പൈപ്പ്‌ലൈന്‍കൂടി സ്ഥാപിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നു കേന്ദ്രസര്‍ക്കാര്‍.രാജ്യത്ത് വ്യാവസായിക, വാണിജ്യ, ഗാര്‍ഹിക മേഖലകളില്‍ പ്രകൃതിവാതകം വിതരണം ചെയ്യുന്നതിന് 15,500 കിലോമീറ്റര്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍  നിലവിലുണ്ട്. ഇതിനു പുറമെ യാണ് 15,000 കി.മി പ്രകൃതിവാതക പൈപ്പ്‌ലൈന്‍. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ പരിസ്ഥിതി സൗഹൃദ ഇന്ധനം എത്തിക്കുന്നതിനായി 2655 കിലോമീറ്റര്‍ വരുന്ന ജഗ്ദീഷ്പൂര്‍ -ഹാല്‍ദിയ, ബൊക്കാറോ-ധമ്ര വാതക പൈപ്പ്‌ലൈന്‍ പദ്ധതിക്കായി ഗെയിലിന് 5176 കോടിയുടെ മൂലധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജ്യസഭയെ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക