15,000 ലൈഫ് ജാക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യും

തിരുവനന്തപുരം: കടലില്‍ പോവുന്ന മല്‍സ്യത്തൊഴിലാളികളുടെ ജീവന്‍ സംരക്ഷിക്കുന്നതിന് ആവശ്യമായ 15,000 ലൈഫ് ജാക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു. ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയായിരുന്നു മന്ത്രി. ആദ്യഘട്ടമായി 100 പേര്‍ക്ക് ലൈഫ് ജാക്കറ്റുകള്‍ വിതരണം ചെയ്യും. ഇന്ത്യന്‍ രജിസ്ട്രി ഓഫ് ഷിപ്പിങ് ബാധകമാക്കിയിട്ടുള്ള നിബന്ധനകള്‍ക്കനുസൃതമായാണ് പുതിയ ലൈഫ് ജാക്കറ്റുകള്‍ വിതരണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it