|    Dec 3 Sat, 2016 9:04 pm
FLASH NEWS

1500 കോടി രൂപയുടെ കടപ്പത്രം കൂടി പുറപ്പെടുവിക്കുന്നു

Published : 19th November 2016 | Posted By: SMR

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ഥം സര്‍ക്കാര്‍ 1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിന്റെ ലേലം  22നു മുംബൈ ഫോര്‍ട്ടിലുള്ള റിസര്‍വ് ബാങ്കില്‍ നടക്കും. ഇ-കുബേര്‍ സിസ്റ്റത്തിലൂടെയാണ് ഇടപാടുകള്‍. ഈ മാസം ഇതു രണ്ടാം തവണയാണ് സര്‍ക്കാര്‍ കടപ്പത്രം പുറപ്പെടുവിക്കുന്നത്. ഈ മാസം 6ന് ആയിരം കോടിയുടെ കടപ്പത്രമാണ് ധനവകുപ്പ് പുറപ്പെടുവിച്ചിരുന്നത്. 22ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കോര്‍ ബാങ്കിങ് സൊല്യൂഷന്‍ (ഇ-കുബേര്‍) സംവിധാനത്തില്‍ ഇലക്ട്രോണിക് ഫോര്‍മാറ്റില്‍ ലേലത്തിനുള്ള ബിഡുകള്‍ സമര്‍പ്പിക്കാം. മല്‍സരാധിഷ്ഠിത ബിഡുകള്‍ രാവിലെ 10.30നും ഉച്ചയ്ക്ക് 12 മണിക്കും ഇടയിലും മല്‍സരാധിഷ്ഠിതമല്ലാത്തവ രാവിലെ 10.30നും 11.30നുമിടയിലും സമര്‍പ്പിക്കാം. 10 വര്‍ഷ കാലാവധിയുള്ളതാണ് കടപ്പത്രങ്ങള്‍. 2026 നവംബര്‍ 23 മുതല്‍ പണം തിരിച്ചടയ്ക്കണമെന്നാണ് വ്യവസ്ഥ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 3 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day