|    Dec 10 Sat, 2016 6:11 pm

1500ന് ജിയോയുടെ 4ജി ഫോണുകള്‍

Published : 12th November 2016 | Posted By: frfrlnz

jio

മുംബൈ:വമ്പന്‍ ഓഫറുകളുമായി ഉപഭോക്താക്കളെ കൈയടക്കിയ  റിലയന്‍സ് ജിയോ 1500 രൂപയ്ക്ക് 4ജി ഫോണുകള്‍ വിപണിയിലിറക്കുന്നു.  ലോകത്തിലെ ഏറ്റവും ചീപ്പസ്റ്റ് 4ജി ഫോണ്‍ എന്നാണ് റിലയന്‍സ് തന്നെ ഇതിനെ വിശേപ്പിക്കുന്നത്. 1000 രൂപ മുതല്‍ 1500 രൂപ വരെയാണ് ഇതിന്റെ വില. 4ജി ഫീച്ചര്‍ ഫോണിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഫോണിന്റെ പ്രഖ്യാപനവും ഔദ്ദ്യോഗികമായി നടത്തിയിട്ടില്ല.എല്‍വൈഎഫ് ഇസി എന്നാണ് റിലയന്‍സ് പ്രൊഡക്ട്് ടീം ഇതിനെ വിളിക്കുന്നത്.  2017 ജനുവരി ആദ്യവാരം ഫോണ്‍  പുറത്തിറങ്ങും. നേരത്തെ 90 ദിവസം അണ്‍ലിമിറ്റഡ് 4ജി ഡാറ്റായോടു കൂടിയ ജിയോ സിം സൗജന്യമായി റിലയന്‍സ് ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നു. ഡിസംബര്‍ 31നാണ് ജിയോ സിമ്മിന്റെ ഓഫര്‍ കഴിയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 479 times, 3 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക