|    Dec 9 Fri, 2016 8:55 pm
FLASH NEWS

150 സ്‌കൂളുകളില്‍ നാപ്കിന്‍ വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കും

Published : 23rd November 2016 | Posted By: SMR

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന എട്ട് വിദ്യാഭ്യാസ പദ്ധതികളുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിര്‍വഹിച്ചു. എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡുമായി ചേര്‍ന്ന് ജില്ലയിലെ 150 സ്‌കൂളുകൡ നാപ്കിന്‍ വെന്‍ഡിങ് മെഷീനുകളും സാനിട്ടറി നാപ്കിന്‍ ഇന്‍സിനറേറ്ററുകളും സ്ഥാപിക്കുന്ന മാനസ പ്ലസ് പദ്ധതിയാണ് ഇതില്‍ പ്രധാനം. മാനസ, സഹായ, വിദ്യാജ്യോതി, ഉണര്‍വ്, ദിശ, അക്ഷരമാല, ഗ്രന്ഥപ്പുര എന്നിവയാണ് മറ്റു പദ്ധതികള്‍.സമഗ്രവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം മനുഷ്യനെ മനുഷ്യനാക്കി മാറ്റുക എന്നതാണെന്നു മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. ഒരു വ്യക്തി ജീവിതത്തില്‍ കൈകാര്യം ചെയ്യുന്ന വേഷങ്ങളിലെല്ലാം ആവശ്യമുള്ള പ്രാഥമിക അറിവുകള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ നേടേണ്ടതുണ്ട്. ഈ ലക്ഷ്യം മുന്നില്‍ക്കണ്ടാണ് സമഗ്ര വിദ്യാഭ്യാസ പരിപാടികള്‍ രൂപീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു അധ്യക്ഷനായി. ജില്ലയിലെ സ്‌കൂളുകള്‍ക്ക് പുറമെ പോളിടെക്‌നിക്കുകളിലും ടീച്ചേഴ്‌സ് ട്രെയ്‌നിങ് കോളജുകളിലും നാപ്കിന്‍ വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാലോട്, നെടുമങ്ങാട്, വിതുര, നെയ്യാറ്റിന്‍കര, കാട്ടാക്കട, വെങ്ങാന്നൂര്‍, മാറനല്ലൂര്‍, മലയിന്‍കീഴ്, ബാലരാമപുരം, പാറശ്ശാല, ആര്യനാട് തുടങ്ങിയ കേന്ദ്രങ്ങളിലെ  സ്‌കൂളുകളിലാണ് വെന്‍ഡിഗോ മെഷീനുകള്‍ സ്ഥാപിക്കുന്നത്.ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷ അഡ്വ. ഷൈലജാ ബീഗം, ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ വി രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ചന്ദ്രശേഖരന്‍ നായര്‍, എച്ച്എല്‍എല്‍ മാര്‍ക്കറ്റിങ് മാനേജര്‍ ബാബു തോമസ് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day