|    May 26 Fri, 2017 3:07 pm
FLASH NEWS

150 കിലോ ഇറച്ചി പിടിച്ചു; ബാഗ്പതില്‍ സംഘര്‍ഷം

Published : 19th August 2016 | Posted By: SMR

ബാഗ്പത്: 150 കിലോഗ്രാം വരുന്ന ഇറച്ചി പിടികൂടിയതിനെ തുടര്‍ന്ന് ബാഗ്പതില്‍ സംഘര്‍ഷം. പിടിച്ചത് ഗോമാംസമാണെന്നാരോപിച്ച് ഹിന്ദുത്വസംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി. ഇറച്ചി പിടികൂടിയതുമായി ബന്ധപ്പെട്ട് സ്ത്രീയടക്കം രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ഗൗസ്പുര ഗ്രാമത്തിലെ നസീമിന്റെ വീട് റെയ്ഡ് ചെയ്താണ് മാംസം കണ്ടെടുത്തതെന്ന് അഡീഷനല്‍ പോലിസ് സൂപ്രണ്ട് അസീസുല്‍ ഹഖ് പറഞ്ഞു.
പിടികൂടിയ ഇറച്ചിയുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വക്കീല(60), അവരുടെ അയല്‍വാസി തലിബ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇറച്ചി കണ്ടെടുത്തതോടെ ബജ്‌രംഗ് ദളിന്റെ മറ്റ് ഹിന്ദുത്വ സംഘടനകളുടെയും പ്രവര്‍ത്തകര്‍ ഗ്രാമത്തിലെത്തി പ്രതിഷേധം പ്രകടിപ്പിച്ചു. സ്ഥലത്ത് വന്‍ രക്ഷാസന്നാഹം ഒരുക്കിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day