Flash News

150 ദലിതുകള്‍ ബുദ്ധമതം സ്വീകരിച്ചെന്ന് സന്യാസി



ബറേലി: ബുദ്ധ പൂര്‍ണിമാ നാളില്‍ 150 ദലിതുകള്‍ ബുദ്ധമതം സ്വീകരിച്ചുവെന്ന് ബുദ്ധ സന്യാസി. എന്നാല്‍, ജില്ലാഭരണകൂടം ഇക്കാര്യം നിഷേധിച്ചു. ഈ മാസം 10ന് തങ്ങളുടെ പദവിയും അഭിമാനവും സംരക്ഷിക്കുന്നതിനായാണ് ദലിതുകള്‍ ബുദ്ധമതം ആശ്ലേഷിച്ചതെന്ന് ബൗദ്ധ ദര്‍ശന്‍സര്‍ സൊസൈറ്റിയുടെ അധ്യക്ഷന്‍ ജ്ഞാനേന്ദ്ര മൗര്യ അഭിപ്രായപ്പെട്ടു. എന്നാല്‍, മതംമാറ്റത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്ന് ദലിത് നേതാക്കളെയും ബുദ്ധ നേതാക്കളെയും സന്ദര്‍ശിച്ച ശേഷം ജില്ലാ മജിസ്‌ട്രേറ്റ് പിങ്കി ജോവല്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it