|    Nov 21 Wed, 2018 1:23 am
FLASH NEWS
Home   >  News now   >  

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ 15 വയസ്സുകാരന് ഷൂട്ടിങില്‍ വെള്ളി

Published : 23rd August 2018 | Posted By: jaleel mv


ജക്കാര്‍ത്ത: ഇന്ത്യയുടെ 15 കാരനായ ശര്‍ദുല്‍ വിഹാന് ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍. പുരുഷന്‍മാരുടെ ഡബിള്‍ ട്രാപ്പ് ഷൂട്ടിങിലാണ് ഈ കൗമാര താരം വെള്ളി സ്വന്തമാക്കിയത്.
ഫൈനല്‍ റൗണ്ടിലെ ആദ്യ 40 ഷോട്ടുകള്‍ അവസാനിക്കും വരെ മുന്നിലായിരുന്ന ഷാര്‍ദുല്‍ തുടര്‍ന്ന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. കൊറിയയുടെ ഹ്യുന്‍വു ഷിന്നാണ് താരത്തെ പിന്തള്ളി സ്വര്‍ണം സ്വന്തമാക്കിയത്. 74 പോയിന്റോടെയാണ് കൊറിയന്‍ താരം സ്വര്‍ണം വെടിവച്ചിട്ടതെങ്കില്‍ ഒരു പോയിന്റ് വ്യത്യാസത്തിലാണ് കൗമാര താരത്തിന് സ്വര്‍ണം നഷ്ടമായത്. ഷാര്‍ദുലിന്റെ ആദ്യ അന്താരാഷ്ട്ര മെഡലാണിത്. 2017ലെ ലോക ജൂനിയല്‍ ചാംപ്യന്‍ഷിപ്പില്‍ മല്‍സരിച്ചെങ്കിലും ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss