|    Dec 6 Tue, 2016 8:21 am
FLASH NEWS

15 ലക്ഷം ചെലവില്‍ സ്‌കൂളില്‍ കംപ്യൂട്ടര്‍ സെന്റര്‍ സജ്ജീകരിച്ചു

Published : 28th October 2016 | Posted By: SMR

പാനൂര്‍: 15 ലക്ഷം രൂപ ചെലവിട്ട് വിദ്യാര്‍ഥികള്‍ക്കായി കംപ്യൂട്ടര്‍ റൂം സജ്ജീകരിച്ച് ഒരു വിദ്യാലയം മാതൃകയാവുന്നു. കടവത്തൂര്‍ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജ്‌മെന്റാണ് വിദ്യാര്‍ഥികള്‍ക്കായി പഠന സൗകര്യമൊരുക്കി വ്യത്യസ്തരായത്. പൊതു വിദ്യാലയങ്ങളില്‍ ഭൗതിക സാഹചര്യം ഒരുക്കാന്‍ മാനേജ്‌മെന്റ് വിമുഖത കാട്ടുന്നുവെന്ന പരാതി വ്യാപകമാകുന്ന കാലത്താണ് വേറിട്ട പ്രവര്‍ത്തനം. സയന്‍സ്, കംപ്യൂട്ടര്‍ വിഭാഗങ്ങളിലായി 240 വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നുണ്ട്. വൊക്കേഷനല്‍ വിഭാഗത്തിന് കെ പി മോഹനന്‍ മന്ത്രിയായിരിക്കെ എംഎല്‍എ ഫണ്ടില്‍ നിന്നനുവദിച്ച തുക ഉപയോഗിച്ച് കംപ്യൂട്ടര്‍ ലാബ് സജ്ജീകരിച്ചിരുന്നു. ഈ ലാബാണ് ഇതുവരെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളും ഉപയോഗിച്ചിരുന്നത്. സ്വന്തമായി ലാബ് വേണമെന്ന ആവശ്യം വിദ്യാര്‍ഥികളും അധ്യാപകരും മുന്നോട്ടുവച്ചപ്പോ ള്‍ മാനേജ്‌മെന്റ് അംഗീകരിക്കുകയും 30 കംപ്യൂട്ടറുകള്‍ സജീകരിച്ച് എയര്‍കണ്ടീഷന്‍ സംവിധാനത്തോടെ ലാബ് ഒരുക്കുകയുമായിരുന്നു. ഒരു ബാച്ചിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഒന്നിച്ചിരുന്ന് ഉപയേഗിക്കാന്‍ കഴിയുന്ന രീതിയിലാണ് സജ്ജീകരണം. തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കാട്ടൂര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മാനേജര്‍ പി പി എം സലാം അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എം മുരളീധരന്‍, പിടിഎ പ്രസിഡന്റ് ഡോ. സല്‍മാ മഹ്മൂദ്, നസീമ ചാമാലി, കെ പി ജീവന്‍, സി എച്ച് ഇസ്മായില്‍, എസ് കെ ബഷീര്‍, ബി മിഥുന്‍ ലാല്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 5 times, 1 visits today)
                 
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day