|    May 24 Wed, 2017 5:22 pm
FLASH NEWS

15 വര്‍ഷത്തെ റെക്കോഡ് പഴങ്കഥയാക്കി റഹിമോവ്

Published : 13th August 2016 | Posted By: SMR

റിയോഡി ജനയ്‌റോ: 15 വര്‍ഷം പഴക്കമുള്ള റെക്കോഡ് പഴങ്കഥയാക്കിയാണ് കസാക്കിസ്താന്റെ നിജാത്ത് റഹിമോവ് റിയോയില്‍ നിന്നു മടങ്ങുന്നത്. ഇന്നലെ നടന്ന പുരുഷന്‍മാരുടെ 77 കിലോഗ്രാം വിഭാഗത്തിലാണ് റഹിമോവ് ചരിത്രനേട്ടം കുറിച്ചത്.
അവസാന ശ്രമത്തില്‍ ആകെ 379 കിലോഗ്രാം ഉയര്‍ത്തിയായിരുന്നു റഹിമോവിന്റെ സ്വര്‍ണനേട്ടം. ഇതേ തൂക്കം തന്നെ ചൈനയുടെ ലൂ സിയാജനും ഉയര്‍ത്തിയെങ്കിലും രണ്ടാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 361 കിലോഗ്രാം ഉയര്‍ത്തിയ ഈജിപ്തിന്റെ മുഹമ്മദ് ഇഹാബിനാണു വെങ്കലം.
അസര്‍ബൈജാനില്‍ ജനിച്ച റഹിമോവ് പിന്നീട് കസാക്കിസ്താനിലേക്കു കുടിയേറുകയായിരുന്നു. 2013ല്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് മറ്റ് 17 താരങ്ങള്‍ക്കൊപ്പം റഹിമോവിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day