|    Dec 10 Mon, 2018 12:42 am
FLASH NEWS
Home   >  Todays Paper  >  page 7  >  

15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കണമെന്ന് ഹരജി

Published : 1st December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള വാഹനങ്ങള്‍ക്ക് രാജ്യമൊട്ടുക്കും നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി. വാഹനങ്ങളിലെ അനധികൃത സ്റ്റിക്കറുള്‍ നീക്കം ചെയ്യാന്‍ ഉത്തരവിടണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, ഈ ആവശ്യം തള്ളിയ കോടതി, ഹരജിക്കാരനോട് താങ്കള്‍ രാജ്യത്തെ ഗതാഗതക്കുരുക്ക് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു.
വാഹനങ്ങളില്‍ ഒട്ടിച്ച സ്റ്റിക്കറുകള്‍ അനധികൃതമാണോ അല്ലയോ എന്ന് ആരാണ് പരിശോധിക്കാന്‍ പോവുന്നതെന്നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചോദ്യം. ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കേണ്ടത് കോടതിയുടെ ജോലിയാണോ എന്നും അദ്ദേഹം ചോദിച്ചു. തുടര്‍ന്ന് ഹരജി തള്ളുന്നതായി കോടതി അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss