|    May 21 Mon, 2018 2:26 pm
FLASH NEWS
Home   >  Sports  >  Cricket  >  

15 വര്‍ഷത്തിന് ശേഷം ശ്രീലങ്കന്‍ പര്യടനവുമായി സിംബാംബ്‌വെ

Published : 17th June 2017 | Posted By: ev sports

കൊളംബോ: പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീലങ്കന്‍ ക്രിക്കറ്റ് പര്യടനത്തിന് സിംബാബ്‌വെ ഒരുങ്ങുന്നു. അഞ്ചു ദിവസത്തെ ഏകദിന പരമ്പര ഉള്‍ക്കൊള്ളുന്ന പര്യടനം തീരുമാനിച്ച വിവരം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡാണ് അറിയിച്ചത്. ഏകദിനത്തിന് പുറമെ ഒരു ടെസ്റ്റ് മാച്ചും പര്യടനത്തിന്റെ ഭാഗമാവും. ജൂണ്‍ 30നാണ് ആദ്യ മല്‍സരം. ജൂലൈ 2ന് രണ്ടാം ഏകദിനം അരങ്ങേറും. ജൂലൈ 8, 10, 14 തിയ്യതികളിലായി മൂന്ന് ഏകദിനങ്ങളും അരങ്ങേറും. ഗല്ലെ, ഹബാന്‍ടോട്ട, കൊളംബോ എന്നിവിടങ്ങളിലാണ് മല്‍സരം. 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗല്ലെ സ്‌റ്റേഡിയം ക്രിക്കറ്റ് മല്‍സരത്തിന് ആതിഥ്യം അരുളുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss