|    Aug 20 Sun, 2017 9:47 am

15 വര്‍ഷം പിടികിട്ടാപ്പുള്ളിയായ പ്രതി പിടിയില്‍

Published : 7th August 2017 | Posted By: fsq

 

കൊച്ചി: നിരവധി പോലിസ് സ്‌റ്റേഷനുകളില്‍ മോഷണം, തട്ടിപ്പ്, പിടിച്ചുപറി, കവര്‍ച്ച എന്നീ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മൂവാറ്റുപുഴ ആവോലി  ചാലില്‍കടവ് റോഡില്‍ ആര്‍ത്തശ്ശേരി വീട്ടില്‍ ജൂഡ്(49)നെയാണ് സെന്‍ട്രല്‍ പോലിസ് മരടില്‍ നിന്നും അറസ്റ്റ് ചെയ്തത്. 2002ല്‍ മട്ടാഞ്ചേരി തരികുളം വീട്ടില്‍ കുര്യച്ചന്റെ എറണാകുളം ഗോപാലപ്രഭു റോഡില്‍ എന്‍എ പോള്‍ ആന്റ് സണ്‍സ് എന്ന സ്ഥാപനത്തില്‍ നിന്നും ചെക്ക് ലീഫും പാസ്ബുക്കും മോഷ്ടിച്ച് വ്യാജ ഒപ്പിട്ട് 4,30,000 രൂപ തട്ടിപ്പു നടത്തിയതിന് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയശേഷം പ്രതി വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. സെന്‍ട്രല്‍ സ്‌റ്റേഷനില്‍മാത്രം ഇയാള്‍ക്കെതിരേ നാലു ക്രിമിനല്‍ കേസുകളുണ്ട്. എറണാകുളം റേഞ്ച് ഐജിയുടെ ഓണാഘോഷത്തിനു മുന്നോടിയായുള്ള ഓപറേഷന്‍ മണ്‍സൂണിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. സെന്‍ട്രല്‍ എസ്‌ഐ ജോസഫ് സാജന്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ ജയപ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റു ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക