|    Mar 27 Mon, 2017 2:33 am
FLASH NEWS

15 ലക്ഷം എപ്പോള്‍ കിട്ടും? പ്രധാനമന്ത്രിയോട് വിവരാവകാശ അപേക്ഷകന്‍

Published : 1st September 2016 | Posted By: SMR

ന്യൂഡല്‍ഹി: വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണം തിരികെ ഇന്ത്യയിലെത്തിച്ച് പാവങ്ങള്‍ക്കു വിതരണം ചെയ്യുമെന്നു പറഞ്ഞ കാര്യം എന്തായെന്നന്വേഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസിലേക്ക് വിവരാവകാശ നിയമപ്രകാരം അപേക്ഷ. അന്ന് വാഗ്ദാനം ചെയ്ത ആ 15 ലക്ഷം രൂപ എന്റെ അക്കൗണ്ടില്‍ എന്നാണ് എത്തിച്ചേരുക എന്ന് അന്വേഷിക്കുന്നത് രാജസ്ഥാനിലെ ജാല്‍വാര്‍ ജില്ലക്കാരനായ കനയ്യലാല്‍ എന്ന സാധാരണക്കാരനാണ്.
കള്ളപ്പണം തിരികെയെത്തിച്ച് ഓരോ പാവപ്പെട്ടവന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് നരേന്ദ്ര മോദി അന്ന് വാഗ്ദാനം ചെയ്തിരുന്നു. അതിനെന്തു സംഭവിച്ചുവെന്നാണ് കനയ്യലാല്‍ ആരാഞ്ഞതെന്ന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ രാധാകൃഷ്ണ മ ഥൂര്‍ പറഞ്ഞു. അഴിമതി തുടച്ചുനീക്കുമെന്ന് പ്രചാരണകാലത്ത് പറഞ്ഞിരുന്നു. എന്നാല്‍, അഴിമതി 90 ശതമാനം വര്‍ധിച്ചു. അഴിമതി തുടച്ചുനീക്കാന്‍ പുതിയ നിയമം എപ്പോള്‍ കൊണ്ടുവരുമെന്നും ഹരജിക്കാരന്‍ ചോദിച്ചു.
സര്‍ക്കാരിന്റെ പദ്ധതികള്‍ പണക്കാര്‍ക്കുവേണ്ടി മാത്രം പരിമിതപ്പെടുത്തിയിരിക്കുകയാണെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് റെയില്‍വേ ടിക്കറ്റില്‍ അനുവദിച്ച 40 ശതമാനം ഇളവ് ബിജെപി സര്‍ക്കാര്‍ എടുത്തു കളയാന്‍ പോവുകയാണെന്നും ഹരജിയില്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് മറുപടി കിട്ടാത്തതിനെ തുടര്‍ന്നാണ് ഹരജിക്കാരന്‍ വിവരാവകാശ കമ്മീഷനെ സമീപിച്ചത്. ഹരജിക്കാരന് 15 ദിവസത്തിനകം മറുപടി നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനയ്യലാലിന്റെ അപേക്ഷ ലഭിച്ചിട്ടില്ലെന്നും അതിനാലാണ് മറുപടി നല്‍കാന്‍ കഴിയാതിരുന്നതെന്നുമാണ് കമ്മീഷനില്‍ ഹാജരായ പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥന്‍ ബോധിപ്പിച്ചത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക