|    Apr 20 Fri, 2018 10:49 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

15 രൂപ നല്‍കിയില്ല; ദലിത് ദമ്പതികളെ കൊലപ്പെടുത്തി

Published : 29th July 2016 | Posted By: SMR

മെയ്ന്‍പുരി(ഉത്തര്‍പ്രദേശ്): മയക്കുമരുന്നു വാങ്ങാന്‍ 15 രൂപ നല്‍കാത്തതിന് സവര്‍ണര്‍ ദലിത് ദമ്പതികളെ കൊലപ്പെടുത്തി. മെയ്ന്‍പുരിയിലെ ലക്മിപൂര്‍ ഗ്രാമത്തിലാണു ഭാരത് നാത്(48) എന്ന ഗൃഹനാഥനും ഭാര്യ മമ്ത (45)യും കൊല്ലപ്പെട്ടത്. പലചരക്കുകട നടത്തുന്ന അശോക് മിശ്രയാണ് ഇവരെ മഴുകൊണ്ട് കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു. ദമ്പതികള്‍ പാടത്ത് കൃഷിപ്പണിക്കു പോവുമ്പോള്‍ ഇന്നലെ രാവിലെയാണു സംഭവം. മയക്കുമരുന്ന് വാങ്ങാന്‍ 15 രൂപ അശോക് ദമ്പതികളോടാവശ്യപ്പെട്ടെന്നും അത് വാക്കുതര്‍ക്കത്തിലേക്കും ഒടുവില്‍ കൊലപാതകത്തിലും കലാശിക്കുകയായിരുന്നെന്നും പോലിസ് അറിയിച്ചു. അശോക് മിശ്രയെ പോലിസ് അറസ്റ്റ് ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss