|    Aug 19 Sat, 2017 1:42 am
FLASH NEWS
Home   >  National   >  

15 പേരുടെ ജീവനെടുത്ത് കാട്ടാന: ഒടുവില്‍ വെടിവച്ചുകൊന്നു

Published : 13th August 2017 | Posted By: shins

റാഞ്ചി: നാട്ടിലിറങ്ങി 15 പേരെ കുത്തിക്കൊന്ന കൊമ്പനാനയെ വെടിവച്ചു കൊന്നു. ജാര്‍ഖണ്ഡിലെ സാഹോബ്ഗഞ്ച് മേഖലയിലാണ് സംഭവം. കൊമ്പന്റെ ആക്രമണത്തില്‍ 11 ജാര്‍ഖണ്ഡ് സ്വദേശികളും നാലു ബിഹാറികളുമാണ് കൊല്ലപ്പെട്ടത്. ആനയെ പിടികൂടി കാട്ടിലേക്ക് അയക്കാനുള്ള ശ്രമം പരാജയപ്പെട്ടതുകൊണ്ടാണ് കൊല്ലാന്‍ തീരുമാനിച്ചതെന്ന് ജാര്‍ഖണ്ഡ് ചീഫ് ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍ എല്‍ആര്‍ സിങ് അറിയിച്ചു. ഹൈദരാബാദ് സ്വദേശിയായ ഷൂട്ടര്‍ നവാബ് ഷാഫത്ത് അലി ഖാനാണ് ആനയെ വെടിവെച്ചു വീഴ്ത്തിയത്. അധികാരികളുടെ നിര്‍ദേശപ്രകാരമാണ് ആനയെ വെടിവച്ചു വീഴ്ത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക