|    Aug 22 Tue, 2017 3:16 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

15 തദ്ദേശ ഭരണ വാര്‍ഡുകളില്‍ നാളെ ഉപതിരഞ്ഞെടുപ്പ്

Published : 27th July 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ 15 തദ്ദേശഭരണ വാര്‍ഡുകളിലെ ഉപതിരഞ്ഞെടുപ്പ് നാളെ നടക്കും. തിരുവനന്തപുരം കോ ര്‍പറേഷനിലെ പാപ്പനംകോട്, വെട്ടൂര്‍ ഗ്രാമപ്പഞ്ചായത്തിലെ അക്കരവിള, തൊളിക്കോട് ഗ്രാമപ്പഞ്ചായത്തിലെ തോട്ടുമുക്ക്, ആലപ്പുഴ പാലമേല്‍ ഗ്രാമപ്പഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര, ചേര്‍ത്തല മുനിസിപ്പാലിറ്റിയിലെ സിവില്‍ സ്റ്റേഷന്‍, കോട്ടയം മാടപ്പള്ളി ഗ്രാമപ്പഞ്ചായത്തിലെ കണിച്ചുകുളം, മണര്‍കാട് ഗ്രാമപ്പഞ്ചായത്തിലെ പറമ്പുകര, ഇടുക്കി കൊക്കയാര്‍ ഗ്രാമപ്പഞ്ചായത്തിലെ മുളംകുന്ന്, എറണാകുളം തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലെ ചക്കംകുളങ്ങര, തൃശൂര്‍ ശ്രീനാരായണപുരം ഗ്രാമപ്പഞ്ചായത്തിലെ പത്താഴക്കാട്, പാലക്കാട് ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ കണ്ണിയംപുറം വായനശാല, മലപ്പുറം ഊരകം ഗ്രാമപ്പഞ്ചായത്തിലെ ഒകെഎം വാര്‍ഡ്, കോഴിക്കോട് ഓമശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ ഓമശ്ശേരി ഈസ്റ്റ്, കണ്ണൂര്‍ കല്യാശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാം പീടിക, കാസര്‍കോഡ് ജില്ലാ പഞ്ചായത്തിലെ ഉദുമ എന്നിവയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍.
വോട്ട് ചെയ്യാന്‍ സമ്മതിദായകന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുളള എസ്എസ്എ ല്‍സി ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഇവയില്‍ ഏതെങ്കിലും ഒരു രേഖ ഹാജരാക്കണം.
രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചു മണിവരെയാണ് പോളിങ്. വോട്ടെണ്ണല്‍ 29ന് രാവിലെ 8 മണിക്ക് ആരംഭിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക