|    Jul 28 Fri, 2017 4:35 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

15 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവും സുഹൃത്തും പിടിയില്‍

Published : 24th September 2016 | Posted By: SMR

തിരൂര്‍: വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പുറപ്പെട്ട പത്താംക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവും സുഹൃത്തും പിടിയിലായി. അനന്താവൂര്‍ മുട്ടിക്കല്ല് വള്ളിക്കാട്ടില്‍ മുഹമ്മദ് ശാകിര്‍ (23), സുഹൃത്തും ഓട്ടോ ഡ്രൈവറുമായ കുറുമ്പത്തൂര്‍ മേനോത്തില്‍ സലീം (29) എന്നിവരെയാണ് തിരൂര്‍ സിഐ എം കെ ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ഥിനി ക്ലാസില്‍ വരാതിരുന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് സംഭവം അറിയുന്നത്. അതോടെ സ്‌കൂള്‍ അധികൃതര്‍ പൊലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശാകിറിനെയും സലീമിനെയും കുറിച്ച് വിവരം ലഭിച്ചത്. സ്‌കൂള്‍ വിടുന്ന സമയത്തിനകം കുട്ടിയെ തിരിച്ചെത്തിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇവരെ പിടികൂടുകയായിരുന്നു.
തിരുനാവായ-പുത്തനത്താണി റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ ക്ലീനറാണ് മുഹമ്മദ് ശാകിര്‍. കുട്ടിക്ക് നേരെ ലൈംഗിക അതിക്രമമുണ്ടായിട്ടുള്ളതായി പൊലിസ് അറിയിച്ചു. തട്ടിക്കൊണ്ടുപോവാന്‍ ഉപയോഗിച്ച ഓട്ടോ കണ്ടെടുക്കാനുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക