ernakulam local

15 സര്‍ക്കാര്‍ സ്‌കൂളുകളുടെ ശാക്തീകരണത്തിന്അനുവദിച്ചത് 1,04,29,500 രൂപ

കൊച്ചി: രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍(ആര്‍എംഎസ്എ) എറണാകുളം ജില്ലാ പ്രജക്ട് ഓഫിസറുടെ ഉത്തരവ് പ്രകാരം ജില്ലയിലെ 15 ഗവ. സ്‌കൂളുകളുടെ ശാക്തീകരണത്തിനായി അനുവദിച്ചത് 1,04,29,500 രൂപ. എന്നാല്‍ എത്ര സ്‌കൂളുകള്‍ തുക വിനിയോഗിച്ചുവെന്ന വിവരം വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് അറിയില്ല. വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലക്ക് നല്‍കിയ മറുപടിയിലാണ് ആര്‍എംഎസ്എ എറണാകൂളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയം അസി.പ്രോജക്ട് ഓഫിസര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്്. കൊങ്ങരപ്പള്ളി ഗവ.എച്ച്എസ്എസ്(ജില്ലാ പഞ്ചായത്ത്-6 ലക്ഷം), പുലിയണം ഗവ.എച്ച്എസ്എസ്(ജില്ലാ പഞ്ചായത്ത്-2.5 ലക്ഷം), കൈതാരം ഗവ.എച്ച്എസ്എസ്(ജില്ലാ പഞ്ചായത്ത്-2.5 ലക്ഷം), പുത്തന്‍തോട് ഗവ.എച്ച്എസ്എസ്(ജില്ലാ പഞ്ചായത്ത്-5,31,500 രൂപ), ഞാറയക്കല്‍ ഗവ.എച്ച്എസ്എസ് ആന്റ് വിഎച്ച്എസ്എസ്(ജില്ലാപഞ്ചായത്ത്-5.55 ലക്ഷം), കൂവപ്പടി ചേരാനെല്ലൂര്‍ ഗവ.എച്ച്എസ്എസ്(ജില്ലാ പഞ്ചായത്ത്-14,36,500രൂപ ), നേര്യമംഗംല ഗവ.വിഎച്ച്എസ്എസ്(ജില്ലാ പഞ്ചായത്ത്-9,05,000 രൂപ), പൊയ്ക ഗവ.എച്ച്്എസ്(ജില്ലാ പഞ്ചായത്ത്-2.5 ലക്ഷം) എറണാകുളം എസ്ആര്‍വി ഗവ.മോഡല്‍ എച്ച്എസ്എസ് ആന്റ് വിഎച്ച്എസ്എസ്(കൊച്ചിന്‍ കോര്‍പറേഷന്‍-8,05,000 രൂപ), പെരുമ്പാവൂര്‍ ഗവ.എച്ച്എസ് ഫോര്‍ ഗേള്‍സ്(പെരുമ്പാവുര്‍ നഗരസഭ-11,86,500 രൂപ), തൃപ്പൂണിത്തുറ ഗവ.ബോയ്‌സ് എച്ച്എസ്എസ് ആന്റ് വിഎച്ച്എസ്എസ്(തൃപ്പൂണിത്തുറ നഗരസഭ-11.55 ലക്ഷം), തൃപ്പൂണിത്തുറ ഗവ.ഗേള്‍സ് എച്ച്എസ്എസ്(തൃപ്പൂണിത്തുറ നഗരസഭ-8,05,000 രൂപ), നോര്‍ത്ത് പറവൂര്‍ ഗവ.എച്ച്എസ്എസ്(പറവൂര്‍ നഗരസഭ-8.5 ലക്ഷം), നോര്‍ത്ത് പറവൂര്‍ ഗവ.ഗേള്‍സ് എച്ച്എസ്എസ്(പറവൂര്‍ നഗരസഭ-2.5ലക്ഷം), ഏലൂര്‍ ഗവ.എച്ച്എസ്എസ്(ഏലൂര്‍ നഗരസഭ-6 ലക്ഷം) എന്നിങ്ങനെ സ്‌കൂളുകള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. സ്‌കൂളുകളുടെ ലാബ്,  ലൈബ്രറി, ആര്‍ട് ആന്റ് കള്‍ച്ചറല്‍ റൂം,  അഡീഷണല്‍ ക്ലാസ് റൂം, കംപ്യൂട്ടര്‍ റൂം എന്നിവയ്ക്കാണ് തുക അനുവദിച്ചിരിക്കുന്നതെന്നും ആര്‍എംഎസ്എ അസി. പ്രോജക്ട് ഓഫിസര്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ജൂണ്‍ ആറിനാണ് തുകയുടെ ചെക്ക് അതാത്് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിരിക്കുന്നത്. ആറു മാസമാണ് പദ്ധതി പൂര്‍ത്തികരിക്കാനുളള കാലാവധി. എന്നാല്‍ എത്ര സ്‌കൂളുകള്‍ തുക വിനിയോഗിച്ചെന്ന് അധികൃതര്‍ക്ക് അറിയില്ല.
Next Story

RELATED STORIES

Share it