15 ദിവസത്തിനകം കാര്‍ഷിക കടം എഴുതിത്തള്ളും: കുമാരസ്വാമി

ബംഗളൂരു: കാര്‍ഷിക വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ 15 ദിവസം കൂടി അനുവദിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി. വാഗ്ദാനത്തില്‍ നിന്നു പിറകോട്ടു പോവില്ല. എന്നാല്‍, പെട്ടെന്നൊരു തീരുമാനം കൈക്കൊള്ളാനുമാവില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി താനും ഉപമുഖ്യമന്ത്രി ജി പരമേശ്വരയും വിഷയം ചര്‍ച്ച ചെയ്യും. കര്‍ഷക പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പരമേശ്വര, പ്രതിപക്ഷ ഉപനേതാവ് ഗോവിന്ദ കരജോല (ബിജെപി), മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. കര്‍ഷകരുടെ കടം എഴുതിത്തള്ളുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷമായ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it