Flash News

15 ഇന്ത്യക്കാര്‍ ഒരു വര്‍ഷമായി നടുക്കടലില്‍

ദുബയ്: കരക്കടുക്കാന്‍ കഴിയാതെ 15 ഇന്ത്യക്കാരടക്കം ഒരു വര്‍ഷമായി 16 പേര്‍ നടുക്കടലില്‍ കുടുങ്ങി കഴിയുന്നു. എം.ടി സോയ-1 എന്ന ഒരു കപ്പലിലെ ജീവനക്കാരാണ് നാല് മാസമായി ശമ്പളം പോലും ലഭിക്കാതെ കഴിയുന്നത്. പനാമയില്‍ രജിസ്റ്റര്‍ ചെയ്ത കപ്പല്‍ ഇ.സി.ബി. ഇന്റര്‍നാഷണല്‍ എല്‍എല്‍സി എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. കപ്പലിലെ ജീവനക്കാരുടെ യാത്രാ രേഖകളെല്ലാം തന്നെ കേസിനെ തുടര്‍ന്ന് കാലാവധി കഴിഞ്ഞിരിക്കുകയാണ്. തങ്ങളുടെ അവസ്ഥ കപ്പല്‍ ഉടമസ്ഥര്‍ക്ക് അറിയിച്ചിട്ടും ഇതു വരെ ഒരു പ്രതികരണവും ഇല്ലെന്ന് കപ്പലിന്റെ ദുബയിലെ ഏജന്റൊയ ഔറം ഷിപ്പ് മാനേജ്‌മെന്റ് അധികൃതര്‍ പറഞ്ഞു. തങ്ങളുടെ വേതനവും തുറമുഖ ഫീസും നല്‍കാന്‍ ആവശ്യപ്പെട്ടിട്ട് ഉടമസ്ഥരില്‍ നിന്നും ഒരു മറുപടിയും ലഭിക്കുന്നില്ലെന്ന് ക്യാപ്റ്റന്‍ അറിയിച്ചു. ഇക്കാര്യത്തെ കുറിച്ച് കപ്പല്‍ അധികൃതരുമായും യു.എ.ഇ. തുറമുഖ വിഭാദം ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ലേബര്‍ കോണ്‍സുല്‍ സുമതി വാസുദേവ് പറഞ്ഞു. ഒരു തെറ്റും ചെയ്യാത്ത കപ്പല്‍ തൊഴിലാളികളില്‍ പെട്ട രണ്ട് പേര്‍ തങ്ങള്‍ അനുഭവിക്കുന്ന മാനസിക, സാമ്പത്തിക പ്രയാസത്തെ തുടര്‍ന്ന് ആത്മഹത്യക്കും ശ്രമിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ ഇതു പോലെ കടലില്‍ കുടുങ്ങിയ 250 കപ്പല്‍ തൊഴിലാളികളെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നാട്ടിലേക്കയക്കാന്‍ സഹായിച്ചിരുന്നു.
Next Story

RELATED STORIES

Share it