|    Jun 22 Fri, 2018 3:04 pm
FLASH NEWS

15വരെ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം

Published : 13th June 2018 | Posted By: kasim kzm

പാലക്കാട്: കേരളത്തിലെ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ജൂണ്‍ 15 വരെ ഏഴുമുതല്‍ 11 സെന്റീമീറ്റര്‍ വരെ ശക്തവും 12 മുതല്‍ 20 സെന്റീമീറ്റര്‍ അതിശക്തവുമായ മഴയ്ക്ക് സാധ്യതയുളളതായി സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് രാത്രി ഏഴുമുതല്‍ രാവിലെ ഏഴുവരെ മലയോര മേഖലയിലേക്ക് യാത്ര ഒഴിവാക്കുക, പുഴകളിലും ചാലുകളിലും വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുക, മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുക തുടങ്ങിയ ജാഗ്രതാ നിര്‍ദേശങ്ങള്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തില്‍ അതിശക്തമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലാ കലക്ടറേറ്റിലും താലൂക്കുകളിലും 24 മണിക്കൂര്‍  കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക്  0491 2505309, 0491 2505209 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss