|    Aug 22 Tue, 2017 12:51 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

15ന് സിപിഐ ഓഫിസുകളില്‍ ദേശീയപതാക ഉയര്‍ത്തും

Published : 13th August 2017 | Posted By: fsq

 

തിരുവനന്തപുരം: ഇന്ത്യ സ്വതന്ത്രമായതിന്റെ എഴുപതാം വാ ര്‍ഷികദിനത്തില്‍ സിപിഐ പാര്‍ട്ടി ഓഫിസുകളില്‍ ദേശീയപതാക ഉയര്‍ത്തും. എണ്ണമറ്റ സമരങ്ങളിലൂടെ നാം നേടിയെടുത്ത സ്വാതന്ത്ര്യത്തിനുനേരെ കടുത്ത വെല്ലുവിളികള്‍ ഉയരുന്ന സമയമാണിതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ ആര്‍എസ്എസിന്റെ ഉപ ഓഫിസുകളാക്കി മാറ്റാനാണ് നീക്കം. ഇത്തരം നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ മതേതര ജനാധിപത്യ ശക്തികളുടെ വിപുലമായ ഐക്യനിര വളര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.  തിരുവനന്തപുരം എംഎന്‍ സ്മാരകത്തില്‍ രാവിലെ ഒമ്പതിന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ദേശീയപതാക ഉയര്‍ത്തും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക