|    Aug 18 Fri, 2017 12:46 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

15ന് എസ്ഡിപിഐ കാവലാള്‍ ജാഥ

Published : 9th August 2017 | Posted By: fsq

 

കോഴിക്കോട്: ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 70ാം വാര്‍ഷിക ദിനത്തില്‍ കാവലാള്‍ ജാഥ നടത്താന്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. സ്വാതന്ത്ര്യത്തിന് കാവലൊരുക്കുക, ദേശദ്രോഹികളെ ചെറുക്കുക എന്ന സന്ദേശം നല്‍കി പഞ്ചായത്ത് തലങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈദേശിക ശക്തികളുടെ ഭരണത്തിന്‍ കീഴില്‍ വിവരണാതീതമായ പീഡനങ്ങളും യാതനകളും സഹിച്ച് മാതൃ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതി വീരചരമം പ്രാപിച്ച മുഴുവന്‍ പൂര്‍വികര്‍ക്കും അന്ന് ആദരാഞ്ജലികള്‍ അര്‍പ്പിക്കും. സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, തുളസീധരന്‍ പള്ളിക്കല്‍,  എം കെ മനോജ്കുമാര്‍, അജ്മല്‍ ഇസ്മായില്‍,  റോയ് അറയ്ക്കല്‍, പി കെ ഉസ്മാന്‍, അഡ്വ. കെ എം അഷ്‌റഫ്, പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കെ കെ അബ്ദുല്‍ ജബ്ബാര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക