|    Sep 25 Mon, 2017 6:32 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

15കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി

Published : 20th December 2015 | Posted By: SMR

കണ്ണൂര്‍: ഇതരസംസ്ഥാന തൊഴിലാളിയുടെ മകളായ 15കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നു പരാതി. കണ്ണൂര്‍ കക്കാട് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ പത്താംതരത്തില്‍ പഠിക്കുന്ന മകളാണ് പീഡനത്തിനിരയായത്. ഇക്കഴിഞ്ഞ 11ന് രാവിലെ മതപഠനത്തിനു പോവുന്നതിനിടെ നാലംഗ സംഘമെത്തി ബോധംകെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണു പരാതി. മുഖത്ത് പ്രത്യേകതരം പൊടി വിതറിയശേഷം ബോധം കെടുത്തി ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് ഇതേസംഘം പിറ്റേദിവസം കുട്ടിയെ തടഞ്ഞുനിര്‍ത്തി മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ കാണിച്ച് പുറത്തുപറയരുതെന്നു ഭീഷണിപ്പെടുത്തിയതായും പറയുന്നു. കഴിഞ്ഞ ദിവസം സ്‌കൂളിലെത്തിയ കുട്ടി പരീക്ഷയെഴുതാനാവാതെ തളര്‍ന്നിരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട അധ്യാപിക അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരെയും വനിതാ പോലിസിനെയും വിവരമറിയിച്ചു. കണ്ണൂര്‍ സിറ്റി സിഐയ്ക്കാണ് അന്വേഷണച്ചുമതല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക