15നു ശേഷം പ്രതികരിക്കാമെന്ന് വെള്ളാപ്പള്ളി

കൊല്ലം: 15നു കൊല്ലത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന ആര്‍ ശങ്കര്‍ പ്രതിമ അനാച്ഛാദനച്ചടങ്ങില്‍ നിന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ തയ്യാറായില്ല. താനും മുഖ്യമന്ത്രിയും തമ്മില്‍ അങ്ങനെ പലതും സംസാരിക്കുമെന്നും അതൊന്നും മാധ്യമങ്ങളോട് പറയാനാവില്ലെന്നും വെള്ളാപ്പള്ളി കൊല്ലത്ത് പ്രതികരിച്ചു.
വിഷയത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ട സമയമല്ല ഇതെന്നും ഇക്കാര്യത്തില്‍ 15നു ശേഷം വിശദമായ ചര്‍ച്ചകളോ പ്രതികരണങ്ങളോ ആവാമെന്നും അദ്ദേഹം പറഞ്ഞു. പ്രതിമ അനാച്ഛാദനച്ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു അധ്യക്ഷന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിമ അനാച്ഛാദനവും വെള്ളാപ്പള്ളി മുഖ്യപ്രഭാഷണവും നടത്തുമെന്നുമായിരുന്നു നോട്ടീസില്‍ വ്യക്തമാക്കിയത്. നോട്ടീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നവരില്‍ സ്ഥലം എംഎല്‍എ പി കെ ഗുരുദാസന്‍, എംപി എന്‍ കെ പ്രേമചന്ദ്രന്‍, മേയര്‍ വി രാജേന്ദ്ര ബാബു, ബിജെപി സംസ്ഥാന അധ്യക്ഷന്‍ മുരളീധരന്‍ എന്നിവരാണുള്ളത്. ഇവരെ കൂടാതെ വേദിയിലുള്ള ആറു പേരും എസ്എന്‍ഡിപി നേതാക്കളാണ്.
Next Story

RELATED STORIES

Share it