|    Jul 28 Fri, 2017 2:08 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

1465 സപ്ലൈകോ ഓണം- ബക്രീദ് ഫെയറുകള്‍

Published : 25th August 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ 1465 ഓണം-ബക്രീദ് ചന്തകള്‍ സപ്തംബര്‍ 13 ഉത്രാടദിനം വൈകീട്ട് വരെ സപ്ലൈകോ ഇത്തവണ ഒരുക്കും. 14 ജില്ലാ ആസ്ഥാനങ്ങളിലും ഓണം-ബക്രീദ് ഫെയറുകള്‍ ഉണ്ടായിരിക്കും. തിരുവനന്തപുരത്ത് 26ന് ആരംഭിക്കുന്ന ഓണച്ചന്തയ്ക്കു പുറമെ കാസര്‍കോട് ആഗസ്ത് 29നും മലപ്പുറത്ത് സപ്തംബര്‍ മൂന്നിനും ഓണച്ചന്ത ആരംഭിക്കും. എറണാകുളത്തെ ഓണച്ചന്ത കലൂര്‍ ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തില്‍ ആഗസ്ത് 31 വൈകീട്ട് 4ന് ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മറ്റു ജില്ലാ ഫെയറുകളെല്ലാം സപ്തംബര്‍ ഒന്നിനാണ് ആരംഭിക്കുക. 75 താലൂക്ക് ആസ്ഥാനങ്ങളിലെ ഓണച്ചന്തകള്‍ സപ്തംബര്‍ 5 മുതല്‍ 13 വരെയും പ്രവര്‍ത്തിക്കും. കൂടാതെ 65 ഇടങ്ങളില്‍ സപ്തംബര്‍ 9 മുതല്‍ 13 വരെ ഓണം മാര്‍ക്കറ്റുകള്‍ സംഘടിപ്പിക്കും. ജില്ലാ -താലൂക്ക് ഫെയറുകളിലും ഓണം മാര്‍ക്കറ്റുകളിലും അവശ്യസാധനങ്ങള്‍ക്കു പുറമെ പച്ചക്കറിയും ലഭ്യമാവും. സപ്തംബര്‍ 9 മുതല്‍ 13 വരെ സപ്ലൈകോയുടെ വില്‍പനശാലകളെല്ലാം ഓണച്ചന്തകളായി പ്രവര്‍ത്തിക്കും. സപ്ലൈകോ വില്‍പനശാലകളില്ലാത്ത പഞ്ചായത്തുകളില്‍ ഓണം സ്‌പെഷ്യല്‍ ഫെയറുകള്‍ സംഘടിപ്പിക്കും. ജില്ലാ-താലൂക്ക്തല ഓണച്ചന്തകളും ഓണം മാര്‍ക്കറ്റുകളും ഓണം പ്രത്യേക ചന്തകളും രാവിലെ 9 മുതല്‍ വൈകീട്ട് 8 വരെ പ്രവര്‍ത്തിക്കും. ഓണം മിനിഫെയറുകളായി പ്രവര്‍ത്തിക്കുന്ന സപ്ലൈകോ വില്പനശാലകള്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 7.30 വരെ പ്രവര്‍ത്തിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക