|    Jul 21 Fri, 2017 10:37 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

1465 ഓണം- ബക്രീദ് ചന്തകളുമായി സപ്ലൈകോ

Published : 24th August 2016 | Posted By: SMR

കൊച്ചി: സംസ്ഥാനത്ത് ആകെ 1465 ഓണം-ബക്രീദ് ചന്തകളാണ് സപ്ലൈകോ ഇത്തവണ ഒരുക്കുന്നത്. 14 ജില്ലാ ആസ്ഥാനങ്ങളിലും ഓണം-ബക്രീദ് ഫെയറുകള്‍ ഉണ്ടായിരിക്കും.
തിരുവനന്തപുരത്ത് 26ന് ആരംഭിക്കുന്ന ഓണച്ചന്തയ്ക്കു പുറമെ കാസര്‍കോട്ട് ആഗസ്ത് 29 നും മലപ്പുറത്ത് സപ്തംബര്‍ 3നും ഓണച്ചന്ത ആരംഭിക്കും. എറണാകുളത്തെ ഓണച്ചന്ത കലൂര്‍ ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തില്‍ ആഗസ്ത് 31ന് വൈകീട്ട് 4 മുതലും ആരംഭിക്കും.
മറ്റു ജില്ലാ ഫെയറുകളെല്ലാം സപ്തംബര്‍ ഒന്നുമുതലാണ് ആരംഭിക്കുക. 75 താലൂക്ക് ആസ്ഥാനങ്ങളിലെ ഓണച്ചന്തകള്‍ സപ്തംബര്‍ 5 മുതല്‍ 13 വരെയും പ്രവര്‍ത്തിക്കും. കൂടാതെ 65 ഇടങ്ങളില്‍ സപ്തംബര്‍ 9 മുതല്‍ 13 വരെ ഓണം മാര്‍ക്കറ്റുകള്‍ സംഘടിപ്പിക്കും. ജില്ലാ താലൂക്ക് ഫെയറുകളിലും ഓണം മാര്‍ക്കറ്റുകളിലും അവശ്യസാധനങ്ങള്‍ക്കു പുറമെ പച്ചക്കറിയും ലഭ്യമാവും.
സപ്തംബര്‍ 9 മുതല്‍ 13 വരെ സപ്ലൈകോയുടെ വില്‍പനശാലകളെല്ലാം ഓണച്ചന്തകളായി പ്രവര്‍ത്തിക്കും. സപ്ലൈകോ വില്‍പനശാലകളില്ലാത്ത ഗ്രാമപ്പഞ്ചായത്തുകളില്‍ ഓണം സ്‌പെഷ്യല്‍ ഫെയറുകള്‍ സംഘടിപ്പിക്കും. ജില്ലാ, താലൂക്ക് തല ഓണച്ചന്തകളും ഓണം മാര്‍ക്കറ്റുകളും ഓണം പ്രത്യേക ചന്തകളും രാവിലെ 9 മുതല്‍ വൈകീട്ട് 8വരെ പ്രവര്‍ത്തിക്കും.
ഓണം മിനിഫെയറുകളായി പ്രവര്‍ത്തിക്കുന്ന സപ്ലൈകോ വില്‍പനശാലകള്‍ രാവിലെ 9.30മുതല്‍ വൈകീട്ട് 7.30വരെ പ്രവര്‍ത്തിക്കും.
ഓണം, ബക്രീദ് മെഗാഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗസ്ത് 26ന് വൈകീട്ട് 4ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നിര്‍വഹിക്കും. മന്ത്രി പി തിലോത്തമന്‍ അധ്യക്ഷത വഹിക്കും. സപ്തംബര്‍ 13 വരെയായിരിക്കും സപ്ലൈകോ ഫെയര്‍ സംഘടിപ്പിക്കുക.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക