malappuram local

143 കോടിയുടെ വികസന പദ്ധതികള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

തിരൂര്‍: നിയോജകമണ്ഡലത്തില്‍ 143 കോടി ചെലവഴിച്ച്  നടപ്പാക്കിയ വിവിധ വികസനപദ്ധതികളുടെ പ്രവൃത്തി  ഉദ്ഘാടനവും 5.9 കോടി ചെലവഴിച്ച് നിര്‍മിച്ച തിരൂര്‍ രാജീവ് ഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു.
നബാര്‍ഡ് വിഹിതവും കേന്ദ്രസര്‍ക്കാര്‍ വിഹിതവുമടക്കം 36.9 കോടി ചെലവഴിച്ച് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിര്‍മിക്കുന്ന കാന്‍സര്‍ ബ്ലോക്ക് തറക്കല്ലിടലും മുഖ്യമന്ത്രി നിര്‍വഹിച്ചു.തിരൂര്‍ നിയോജക മണ്ഡലത്തില്‍ സര്‍ക്കാര്‍ ഇതിനകം 571 കോടിയുടെ വികസന പദ്ധതികള്‍ നടപ്പാക്കിയതായി മുഖ്യമന്ത്രി പറഞ്ഞു.
പരിപാടിയില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപി അധ്യക്ഷനായി. 53 കോടി ചെലവില്‍ നടപ്പാക്കുന്ന വിവിധ കുടിവെള്ള പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനം,സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളും അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തിയ പദ്ധതി പ്രഖ്യാപനം, തിരൂര്‍ പുഴയോരത്ത് നടപ്പാക്കുന്ന ടൂറിസം പദ്ധതി പ്രവൃത്തികളുടെ ഉദ്ഘാടനം തുടങ്ങിയവയും മുഖ്യമന്ത്രി നിര്‍വഹിച്ചു.
മണ്ഡലത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും സ്ഥാപിച്ച 130 ഹൈമാസ്റ്റ്- ലോമാസ്റ്റ് വിളക്കുകളുടെയും 33 സ്ഥലങ്ങളിലായി സ്ഥാപിക്കുന്ന ഹൈടെക് ബസ് ഷെല്‍ട്ടറുകളുടെ പ്രവൃത്തി ഉദ്ഘാടനവും ഇ ടി മുഹമ്മദ് ബഷീര്‍ എംപി നിര്‍വഹിച്ചു. സി മമ്മൂട്ടി എംഎല്‍എ, അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി എംഎല്‍എ സംസാരിച്ചു. ഐ എം വിജയന്‍ മുഖ്യതിഥിയായി. സംസ്ഥാനത്തെ അഞ്ചാമത്തെ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയമാണ് തിരൂരിലേത്. ആറ് സിന്തറ്റിക് ട്രാക്കുക ള്‍ ഉള്‍പ്പെടുത്തി  നിര്‍മിച്ച് സ്റ്റേഡിയം നിര്‍മാണത്തിന് സി മമ്മൂട്ടി എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 4.9 കോടിയും സ്‌പെഷ്യല്‍ ഡെവലപ്‌മെന്റ് ഫണ്ടില്‍ നിന്ന് ഒരു കോടിയുമാണ് ചെലവഴിച്ചത്.
Next Story

RELATED STORIES

Share it