|    Mar 25 Sat, 2017 11:52 am
FLASH NEWS

140 തെരുവു നായ്ക്കളെ വന്ധ്യംകരിച്ചു; രണ്ട് എബിസി സെന്ററുകള്‍ കൂടി തുടങ്ങും

Published : 3rd September 2016 | Posted By: SMR

കാസര്‍കോട്: ജില്ലയില്‍ തെരുവ് നായകളുടെ അക്രമം തടയാന്‍ രണ്ട് എബിസി സെന്ററുകള്‍ കൂടി ഉടന്‍ തുടങ്ങാന്‍ ജില്ലാതല എബിസി മോണിറ്ററിങ് കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലയില്‍ ആറ് ബ്ലോക്ക് പഞ്ചായത്തുകളിലും എബിസി സെന്ററുകള്‍ തുടങ്ങും.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ മാത്രമാണ് നിലവില്‍ എബിസി സെന്ററുള്ളത്. നീലേശ്വരം, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകളുടെ എബിസി യൂനിറ്റുകളാണ് ഉടന്‍ തുടങ്ങുക. ഈ യൂനിറ്റുകളുടെ പ്രവര്‍ത്തനം ആരംഭിച്ചാല്‍ നായകളെ പിടികൂടുന്ന എന്‍ജിഒ യുടെ രണ്ട് സംഘം കൂടി ജില്ലയിലെത്തും. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 140 തെരുവ് നായകളെ കാസര്‍കോട് എബിസി സെന്ററുകളില്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
വന്ധ്യകരണം ശസ്ത്രക്രിയ നടത്തുന്ന നായയുടെ അവയവങ്ങള്‍ മോണിറ്ററിങ് കമ്മിറ്റി മുമ്പാകെ എണ്ണി തിട്ടപ്പെടുത്തി എന്‍ജിഒയ്ക്ക് ഒരു നായയ്ക്ക് 1360 രൂപ എന്ന രീതിയില്‍ അനുവദിക്കാന്‍ തീരുമാനിച്ചു. എന്‍ജിഒകള്‍ നായകളെ പിടികൂടാനെത്തുന്ന സ്ഥലത്ത് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.
ജില്ലാ പഞ്ചായത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു, നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ പഞ്ചായത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വൊര്‍ക്കാടി, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം നൈമുന്നീസ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, എഡിപി പി മുഹമ്മദ് നിസാര്‍, ജില്ലാ വെറ്ററിനറി ഓഫിസര്‍ ഡോ. വി ശ്രീനിവാസന്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കരുണാകര ആള്‍വ, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി കെ മഹേഷ, എസ്പിസിഎ സെക്രട്ടറി അഷ്‌റഫ് കൈന്താര്‍ സംബന്ധിച്ചു.

(Visited 34 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക