|    Mar 28 Tue, 2017 2:00 pm
FLASH NEWS

14 സെക്കന്‍ഡ് നോട്ടം; വാര്‍ത്ത അറബി പത്രങ്ങളിലും

Published : 22nd August 2016 | Posted By: G.A.G

തിരുവനന്തപുരം: സ്ത്രീകളെ 14 സെക്കന്‍ഡ് വരെ തുറിച്ചുനോക്കുന്നത് ശിക്ഷാര്‍ഹമാണെന്ന കേരള എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിന്റെ പ്രസ്താവന അറബ് പത്രങ്ങളിലും വാര്‍ത്തയായി. 14 സെക്കന്‍ഡില്‍ കൂടുതല്‍ സ്ത്രീകളെ നോക്കുന്നത് ഇന്ത്യയില്‍ കുറ്റകരമെന്ന തലക്കെട്ടിലാണ് അറബി പത്ര, ദൃശ്യ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വാര്‍ത്ത വഴിവച്ചിരിക്കുന്നതായി ഹാജില്‍ വെബ് പോര്‍ട്ടല്‍ റിപോര്‍ട്ട് ചെയ്യുന്നു. ഇത്തരമൊരു പ്രവൃത്തി ജയില്‍ ശിക്ഷ വരെ ലഭിക്കാനിടയാക്കുന്നുവെന്ന് റഷ്യ ടുഡെയുടെ അറബിക് പതിപ്പിനെ ഉദ്ധരിച്ചുകൊണ്ടാണ് പത്രം റിപോര്‍ട്ട് ചെയ്തത്. കേരളത്തിലെ യുവജനങ്ങള്‍ക്കിടയില്‍ വന്‍ പ്രതിഷേധമാണ് ഋഷിരാജ് സിങിന്റെ ഈ പ്രസ്താവന ഉണ്ടാക്കിയിരിക്കുന്നതെന്നും ഇന്ത്യയിലെ പല ഭാഗങ്ങളില്‍ നിന്നും പ്രസ്താവനയ്ക്ക് അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നതായും പത്രം ചൂണ്ടിക്കാട്ടുന്നു. ഈ നിയമം നടപ്പാക്കുന്നതിന്റെ സാധുതയില്‍ പലരും സംശയം പ്രകടിപ്പിക്കുന്നതായും റിപോര്‍ട്ടിലുണ്ട്.

ബലാല്‍സംഗം, സ്ത്രീകളെ തട്ടിക്കൊണ്ടുപോവല്‍ തുടങ്ങിയ കേസുകള്‍ ഇന്ത്യയില്‍ അധികരിച്ചതായും ഇതിനെതിരേയുള്ള നടപടികളുടെ ഭാഗമായാണ് ഉന്നത പോലിസ് ഉദ്യോഗസ്ഥനില്‍ നിന്ന് ഇത്തരമൊരു നിര്‍ദേശം വന്നതെന്നും പത്രം ചൂണ്ടിക്കാട്ടുന്നു.
സൗദിയിലെ റിയാദില്‍നിന്ന് എംബിസി നെറ്റും വാര്‍ത്ത റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊച്ചിയില്‍ ഒരു പരിപാടിയില്‍ നടത്തിയ പ്രസംഗത്തില്‍ സ്വയം രക്ഷയ്ക്കായി സ്ത്രീകള്‍ മുളകു പൊടിയും കത്തിയും കരുതണമെന്ന് പറഞ്ഞതുള്‍പ്പെടെ വാര്‍ത്തയിലുണ്ട്. ഡല്‍ഹി കൂട്ടബലാല്‍സംഗത്തിനുശേഷം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി നിലവിലെ നിയമങ്ങള്‍ പുനപ്പരിശോധിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് വര്‍മ ചെയര്‍മാനായ സമിതിയുടെ റിപോര്‍ട്ടില്‍ ഇതുസംബന്ധമായി പറയുന്നുണ്ടെന്നും ഋഷിരാജ് സിങ് വ്യക്തമാക്കിയിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day