|    Jan 18 Wed, 2017 7:07 am
FLASH NEWS

14 വാര്‍ഡുകളില്‍ ഒക്‌ടോബര്‍ 21ന് ഉപതിരഞ്ഞെടുപ്പ്

Published : 20th September 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ 14 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഒക്‌ടോബര്‍ 21ന് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു. വിവിധ ജില്ലകളിലെ പഞ്ചായത്ത് നിയോജകമണ്ഡലങ്ങളിലും/മുനിസിപ്പല്‍ കോര്‍പറേഷന്‍/മുനിസിപ്പാലിറ്റി വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്- കിഴുവിലം, അതിയന്നൂര്‍ ഗ്രാമപ്പഞ്ചായത്ത്- മരുതംകോട്, മടവൂര്‍ ഗ്രാമപ്പഞ്ചായത്ത്- സീമന്തപുരം, മടവൂര്‍ ഗ്രാമപ്പഞ്ചായത്ത്- പടിഞ്ഞാറ്റേല. കൊല്ലം: കൊല്ലം മുനിസിപ്പല്‍ കോര്‍പറേഷന്‍- കയ്യാലയ്ക്കല്‍. ഇടുക്കി: മാങ്കുളം ഗ്രാമപ്പഞ്ചായത്ത്- അമ്പതാംമൈല്‍, കാമാക്ഷി ഗ്രാമപ്പഞ്ചായത്ത്- കാല്‍വരിമൗണ്ട്. തൃശൂര്‍: തൃശൂര്‍ ജില്ലാ പഞ്ചായത്ത്- കൈപ്പമംഗലം, വടക്കേക്കാട് ഗ്രാമപ്പഞ്ചായത്ത്- ഞമനേങ്ങാട്, ദേശമംഗലം ഗ്രാമപ്പഞ്ചായത്ത്- പല്ലൂര്‍ ഈസ്റ്റ്. പാലക്കാട്: പാലക്കാട് മുനിസിപ്പാലിറ്റി- മേപ്പറമ്പ്.
കോഴിക്കോട് കോര്‍പറേഷന്‍- അരീക്കാട്. വയനാട്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്- തിരുനെല്ലി. കാസര്‍കോട്: തൃക്കരിപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത്- ആയിറ്റി എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച നിലവിലുള്ള പോളിങ് സ്റ്റേഷനുകള്‍, വോട്ടെണ്ണല്‍  കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് മാറ്റം ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഈമാസം 23നു മുമ്പായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം വാങ്ങണം. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഒക്‌ടോബര്‍ 3. പത്രികകളുടെ സൂക്ഷ്മ പരിശോധന ഒക്‌ടോബര്‍ 4നും സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയ്യതി ഒക്‌ടോബര്‍ 6ഉം ആണ്. ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഒക്‌ടോബര്‍ 22ന് നടക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക