|    Aug 20 Sun, 2017 12:10 am
FLASH NEWS
Home   >  Todays Paper  >  page 7  >  

14 ബില്ലുകള്‍ പാസാക്കി

Published : 12th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷക ആത്മഹത്യകള്‍, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രക്ഷുബ്ധമായ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. രാജ്യത്തിന് പുതിയ പ്രഥമപൗരനേയും രാജ്യസഭയ്ക്ക് പുതിയ അധ്യക്ഷനേയും തിരഞ്ഞെടുത്തത് ഈ സഭാസമ്മേളന കാലയളവിലാണെന്ന പ്രത്യകതയുമുണ്ട്. രാജ്യസഭയില്‍ 10 അംഗങ്ങള്‍ക്ക് യാത്രയയപ്പും രണ്ട് അംഗങ്ങള്‍ക്ക് വരവേല്‍പും നല്‍കിയാണ് പരിഞ്ഞത്. ഈ സഭാസമ്മേളനത്തില്‍ ലോക്‌സഭയില്‍ 14 ബില്ലുകള്‍ പാസാക്കുകയും 17 ബില്ലുകള്‍ അവതരിപ്പിക്കുകയും ചെയ്തു. രാജ്യസഭയില്‍ ഒമ്പത് ബില്ലുകള്‍ പാസാക്കി. 26 ദിവസങ്ങളിലായി 19 സിറ്റിങ്ങുകളാണ് നടന്നത്. ലോക്‌സഭയില്‍ 77.94 ശതമാനവും രാജ്യസഭയില്‍ 79.95 ശതമാനവും സമയം സഭകള്‍ സമ്മേളിച്ചുവെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത്കുമാര്‍ പറഞ്ഞു. പിആര്‍എസ് ലജിസ്‌ലേറ്റീവ് റിസര്‍ച്ച് വിഭാഗത്തിന്റെ കണക്കുപ്രകാരം, ലോക്‌സഭയില്‍ നിശ്ചിത സമയത്തിന്റെ 67 ശതമാനവും രാജ്യസഭയില്‍ 72 ശതമാനം സമയവും മാത്രമെ സഭ സമ്മേളിച്ചിട്ടുള്ളൂവെന്നാണ്. പ്രത്യേകം മാറ്റിവച്ച രണ്ടു ബില്ലിന് പുറമെ, ഒമ്പത് ബില്ലുകള്‍ പാസാക്കുകയും 15 ബില്ലുകള്‍ അവതരിപ്പിക്കുകയും ചെയ്തുവെന്നാണ് പിആര്‍എസ് വ്യക്തമാക്കുന്നത്.  ലോക്‌സഭയില്‍ വ്യത്യസ്ത വിഷയങ്ങളിലായി മന്ത്രിമാര്‍ 41 പ്രസ്താവനകള്‍ നടത്തുകയും, 1217 റിപോര്‍ട്ടുകള്‍ സഭയുടെ മേശപ്പുറത്തുവയ്ക്കുകകയും ചെയ്തു. ഒരു സ്വകാര്യഅംഗ ബില്ലും ഒരു പ്രമേയവും ലോക്‌സഭ ചര്‍ച്ച ചെയ്തു. വിവിധ പ്രതിഷേധങ്ങള്‍ കാരണം സഭ നിര്‍ത്തിവച്ചത് മൂലം 30ഓളം മണിക്കൂര്‍ ലോക്‌സഭയ്ക്ക് നഷ്ടമായെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ പറഞ്ഞു. ലോക്‌സഭയില്‍ കുട്ടികളുടെ നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസ അവകാശ ബില്ലിന്റെ രണ്ടാം ഭേദഗതി ഇന്നലെ അവതരിപ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക