|    Jan 19 Thu, 2017 2:26 pm
FLASH NEWS

14 ജില്ലകളിലും അഗ്രോ പാര്‍ക്കുകള്‍: വിഎസ് സുനില്‍കുമാര്‍

Published : 30th September 2016 | Posted By: SMR

ആലപ്പുഴ: 14 ജില്ലകളിലും കാര്‍ഷിക വിളകളുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്കായി അഗ്രോ പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് സംസ്ഥാന കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. കായംകുളം സിപിസിആര്‍ഐ പ്രാദേശിക കേന്ദ്രത്തില്‍ ദേശീയ കര്‍ഷക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
നാലു ജില്ലകളില്‍ നാളികേരാധിഷ്ഠിതമായ അഗ്രോ പാര്‍ക്കുകളാണ് തുടങ്ങുക. കാര്‍ഷിക വിളകളുടെ മൂല്യവര്‍ധിതം ലക്ഷ്യമിട്ടുള്ള ഒരു ദേശീയ ശില്‍പശാല നവംബര്‍ അവസാനം കേരളത്തില്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ കയറ്റുമതിയുമായി ബന്ധപ്പെട്ട് പരിഗണനയിലുള്ള വ്യവസ്ഥകള്‍ രൂപപ്പെടുത്തുമ്പോള്‍ സംസ്ഥാന സര്‍ക്കാറുമായി കൂടിയലോചിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു. നാളികേരത്തെ സെന്‍സിറ്റീവ് കമ്മോഡിറ്റിയായി പരിഗണിക്കണമെന്നതാണ് കേരളത്തിലെ  ആവശ്യം.
പാമോയിലിന്റെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കണമെന്നും കേരളത്തിനായി ഒരു സാങ്കേതികത്വ പദ്ധതി നടപ്പാക്കണമെന്നും ചടങ്ങില്‍ സംസാരിച്ച കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. ഗുണനിലവാരമുള്ള തെങ്ങിന്‍തൈയുടെ അഭാവം കേരളത്തിലെ നാളികേര കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി. ചടങ്ങില്‍ നാളികേര കര്‍ഷകര്‍ക്കായുള്ള ‘ഇ-കല്‍പ്പ’ മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനും നാളികേര മൂല്യവര്‍ധിത ഉല്‍പന്നങ്ങളായ കല്‍പ്പ ക്രെഞ്ച്, കല്‍പ്പ ഷുഗര്‍ എന്നിവയുടെ പുറത്തിറക്കലും കേന്ദ്രമന്ത്രി നിര്‍വഹിച്ചു. വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ തയ്യാറാക്കിയ പുസ്തകങ്ങളുടെ പ്രകാശനം കേന്ദ്രമന്ത്രിക്ക് നല്‍കി  സംസ്ഥാന കൃഷിമന്ത്രി വി എസ് സുനില്‍ കുമാറും കെ സി വേണുഗോപാല്‍ എംപിയും നിര്‍വഹിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. എന്‍ ശിവദാസന്‍, അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ രാജു നാരായണ സ്വാമി, കൃഷി ഡയറക്ടര്‍ ബിജു പ്രഭാകര്‍, ഐസിഎആര്‍-സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ. പി ചൗഡപ്പ, കായംകുളം പ്രാദേശിക കേന്ദ്രം മേധാവി ഡോ. വി കൃഷ്ണകുമാര്‍ സംസാരിച്ചു. കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രംശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക