|    Jul 20 Fri, 2018 10:18 pm
FLASH NEWS

14 കിലോ കഞ്ചാവുമായി തെലങ്കാന സ്വദേശിനി പിടിയില്‍

Published : 20th September 2017 | Posted By: fsq

 

കണ്ണപുരം: ട്രെയിന്‍ വഴി കടത്തിക്കൊണ്ടുവന്ന 14 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന യുവതിയെ കണ്ണപുരം എസ്‌ഐ ധനഞ്ജയദാസും സംഘവും പിടികൂടി. തെലങ്കാന സ്വദേശിനി ശൈലജ(26)യാണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെ 2.30ഓടെ കണ്ണപുരം റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. റെയില്‍വേ സ്റ്റേഷന് സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാന്റില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ട യുവതിയെ പോലിസ് ചോദ്യം ചെയ്യുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് റെയില്‍വേ സ്‌റ്റേഷനില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച കണ്ണൂര്‍ ഭാഗങ്ങളില്‍നിന്ന് കഞ്ചാവ് ഉപയോഗിക്കവെ നാലു യുവാക്കളെ പോലിസ് പിടികൂടിയിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്. ആന്ധ്രയില്‍നിന്ന് ട്രെയിന്‍ വഴി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് ശൈലജയെന്നും കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ ഒര വര്‍ഷമായി വിതരണക്കാര്‍ക്ക് കഞ്ചാവ് എത്തിച്ചുകൊണ്ടിരിക്കുന്നത് ഇവരാണെന്നും പോലിസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss