|    Oct 22 Mon, 2018 12:57 am
FLASH NEWS
Home   >  Todays Paper  >  page 7  >  

14 കള്ള സന്യാസിമാരുടെ പട്ടിക പുറത്ത്

Published : 11th September 2017 | Posted By: fsq

 

അലഹാബാദ്: 14 കപട സന്യാസിമാരുടെ പട്ടിക ഹിന്ദു സന്യാസിമാരുടെ പരമോന്നത സഭയായ അഖില ഭാരതീയ അഗ്രഹാര പരിഷത് പുറത്തുവിട്ടു. ദേര സച്ചാ സൗദ തലവന്‍ രാം റഹീം സിങ് ശിക്ഷിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. ഇവര്‍ക്കെതിരേ നടപടി വേണമെന്നു പരിഷത് ആവശ്യപ്പെട്ടു. ഗുര്‍മീത് രാംപാല്‍, ആശാറാം ബാപ്പു, അയാളുടെ മകന്‍ നാരായണ്‍ സായ് എന്നിവരടക്കമുള്ള പേരുകളാണു പുറത്തുവിട്ട പട്ടികയിലുള്ളത്. ഇവര്‍ സന്യാസി സമൂഹത്തിനു കളങ്കമാണെന്ന് പരിഷത് പ്രസിഡന്റ് സ്വാമി നരേന്ദ്ര ഗിരി പറഞ്ഞു. ഹിന്ദു സന്യാസിമാരുടെ പരമോന്നത സഭയുമായി ഇത്തരം സന്യാസിമാര്‍ക്ക് ബന്ധമില്ല. ഗുര്‍മീത്, ആശാറാം ബാപ്പു, നാരായണ്‍ സായ്, രാംപാല്‍ എന്നിവര്‍ ജയിലിലാണ്.വ്യാജ സന്യമാസിമാരുടെ പട്ടിക കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും കൈമാറും. കള്ള സന്യാസിമാരെ തടയാന്‍ നിയമനിര്‍മാണം വേണം. ആശാറാമിനെ കള്ള സന്യാസിമാരുടെ പട്ടികയില്‍ പെടുത്തിയാല്‍ തന്നെ വധിക്കുമെന്ന് അദ്ദേഹത്തിന്റെ ഭക്തന്‍ എന്നവകാശപ്പെട്ട് ഒരാള്‍ തന്നെ ഫോണ്‍ വഴി ഭീഷണിപ്പെടുത്തിയെന്നും ഗിരി പറഞ്ഞു.ഇതുസംബന്ധിച്ചു ഗിരി നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലിസ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss