14 കോടിയുടെ സ്വര്‍ണം കവര്‍ന്നു; അസം റൈഫിള്‍സ് കമാന്‍ഡന്റ് പിടിയില്‍

ഐസ്വാള്‍: മ്യാന്‍മറില്‍ നിന്ന് കള്ളക്കടത്തായി എത്തിയ 14.5 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസില്‍ അസം റൈഫിള്‍സ് കമാന്‍ഡന്റ് പിടിയില്‍. ഐസ്വാള്‍ ആസ്ഥാനമായ 39ാം അസം റൈഫിള്‍സ് കമാന്‍ഡന്റ് കേണല്‍ ജസ്ജിത്ത് സിങിനെയാണ് അറസ്റ്റ് ചെയ്തത്. കള്ളക്കടത്തുകാരില്‍നിന്നു സ്വര്‍ണ ബിസ്‌കറ്റ് തട്ടിയെടുക്കാന്‍ ഇദ്ദേഹം ജവാന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായി പോലിസ് പറഞ്ഞു. എട്ട് ജവാന്‍മാരും കസ്റ്റഡിയിലാണ്. കഴിഞ്ഞ ഡിസംബറിലാണു സംഭവം. രാത്രി തന്റെ വാഹനം തടഞ്ഞ് ജവാന്‍മാര്‍ 52 സ്വര്‍ണബിസ്‌കറ്റുകള്‍ അപഹരിച്ചതായി ഡ്രൈവര്‍ പരാതിപ്പെട്ടതോടെയാണു സംഭവം പുറത്തറിഞ്ഞത്. സിങ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഐസ്വാള്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. സിങിനെ ബ്രിഗേഡിയര്‍ ടി സി മല്‍ഹോത്ര സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.



Next Story

RELATED STORIES

Share it