Flash News

14 പാക് പൗരന്‍മാരെ ഇന്ത്യ തിരിച്ചയച്ചു



ന്യൂഡല്‍ഹി: 14 പാകിസ്താന്‍ പൗരന്‍മാരെ ഇന്ത്യ സ്വദേശത്തേക്കു തിരിച്ചയച്ചു. ഒമ്പതു മല്‍സ്യബന്ധന തൊഴിലാളികളും ഒരു കുട്ടിയും ഉള്‍പ്പെടെയുള്ള 14 പേരെ അട്ടാരി വാഗ അതിര്‍ത്തി വഴിയാണു വിട്ടയച്ചതെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഗുരുനാനാക്കിന്റെ ജന്മവാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായി 2600 സിഖ് തീര്‍ത്ഥാടകര്‍ക്കു വിസ അനുവദിച്ചതായി പാകിസ്താന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം പാകിസ്താന്റെ കസ്റ്റഡിയിലുള്ള മല്‍സ്യത്തൊഴിലാളികളും അല്ലാത്തവരുമായ 370ഓളം തടവുകാരെ പാകിസ്താന്‍ വിട്ടയച്ചിരുന്നു. കഴിഞ്ഞ സപ്തംബര്‍ 28നു രണ്ടു പാക് പൗരന്‍മാരെ ഇന്ത്യയും വിട്ടയച്ചിരുന്നു. സിഖ് തീര്‍ത്ഥാടകര്‍ക്ക് വിസ അനുവദിക്കുന്നതിലൂടെ ടൂറിസത്തെയും പ്രോല്‍സാഹിപ്പിക്കാനാണു പാകിസ്താന്‍ ശ്രമിക്കുന്നതെന്നും പാക് ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it