14 കാരിയെ പീഡിപ്പിച്ച ശേഷം വീട്ടില്‍ കൊണ്ടുവിട്ടു മുങ്ങിയ പ്രതി പിടിയില്‍

വെള്ളറട (തിരുവനന്തപുരം): 14കാരിയെ പീഡിപ്പിച്ചശേഷം വീട്ടില്‍ കൊണ്ട് വിട്ടു മുങ്ങിയയാളെ പോലിസ് പിടികൂടി. ആര്യന്‍കോട് പോലിസ് പരിധിയിലാണ് സംഭവം. രണ്ടുദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം.
14കാരിയെ കടത്തിക്കൊണ്ടുപോയി വീട്ടില്‍ പാര്‍പ്പിച്ച് രണ്ടുദിവസം പീഡിപ്പിക്കുയും പിന്നീട് യുവാവും മാതാവും ചേര്‍ന്ന് പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവിട്ടശേഷം മുങ്ങുകയുമായിരുന്നു. മൈച്ചന്‍ സ്വദേശി ഷൈന്‍ രാജ്(21)ആണ് പിടിയിലായത്. ഇയാള്‍ പീഡിപ്പിച്ച ശേഷം മുങ്ങുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലിസിന് മൊഴി നല്‍കി.
പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് ശേഷം തിരുവനന്തപുരം നിര്‍ഭയയില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ആര്യന്‍കോട് എസ്‌ഐ നിയാസും വെള്ളറട സിഐ രവീന്ദ്രനും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it