|    Sep 21 Fri, 2018 1:38 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

14കാരിയെ ബലാല്‍സംഗം ചെയ്തുകൊന്നു

Published : 25th August 2018 | Posted By: kasim kzm

താനെ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ 14കാരിയെ ബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നുവെന്ന് താനെ പോലിസ് അറിയിച്ചു. കൊലപാതകത്തില്‍ എത്രപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു വ്യക്തമായിട്ടില്ല. പെണ്‍കുട്ടിയുടെ ചേച്ചി വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. അക്രമികള്‍ ബലാല്‍സംഗത്തിനു ശേഷം കുട്ടിയെ മര്‍ദിക്കുകയും വാട്ടര്‍ ടബ്ബില്‍ മുക്കിക്കൊല്ലുകയും ചെയ്തുവെന്ന് പോലിസ് പറഞ്ഞു. രക്ഷിതാക്കളുടെ പരാതിയില്‍ പോലിസ് കേസെടുത്ത് കൊലയാളികള്‍ക്കായി തിരച്ചില്‍ തുടങ്ങി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss